റാഞ്ചി; അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലെ റാഞ്ചിയിൽ യോഗ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്ത് വിപുലമായ പരിപാടികളാണ് യോഗാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
നമുക്കെല്ലാവർക്കും യോഗയുടെ പ്രാധാന്യം നന്നായി അറിയാമെന്ന് മോദി പറഞ്ഞു. ഇത് എല്ലായ്പ്പോഴും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നാമെല്ലാവരും യോഗ പരിശീലനം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെന്നും മോദി കൂട്ടിച്ചേർത്തു.
മോദിയ്ക്കൊപ്പം 30,000 പേരാണ് യോഗയിൽ പങ്കെടുക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഉൾപ്പെടെ കേന്ദ്രമാരും യോഗാ പരിപാടികളിൽ പങ്കാളികളാകും.
യോഗദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ജാതിമത ഭേദമെന്യേ യോഗ ആർക്കും പരിശീലിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗയെ പലരും മതവുമായി ബന്ധിപ്പിക്കുന്നു. ഇത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനവും ആരോഗ്യവും നിറഞ്ഞ നാട് കെട്ടിപ്പടുക്കാൻ യോഗ വഴിയൊരുക്കുമെന്ന് ഗവർണർ പി. സദാശിവം. അന്താരാഷ്ട്ര യോഗ ദി നത്തോട് അനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു ഗവർണർ.