യോഗ പരിശീലനത്തിനിടെ ബാലൻസ് നഷ്ടപ്പെട്ട് നിലത്തുവീണ കുട്ടിയുടെ കാൽ തളർന്നു പോയി. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ സെൻഗ്ഹുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡാൻസ് സ്കൂളിൽ ആണ് സംഭവം.
നൂറുകണക്കിന് കുട്ടികൾക്കൊപ്പം നിന്ന് നാലുവയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയും യോഗയുടെ ഭാഗമായി പുറകിലേക്ക് കൈകുത്തി മറിയാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് ഈ കുട്ടി നിലത്തേക്ക് വീണു. തുടർന്ന് കുട്ടി എഴുന്നേൽക്കാൻ ശ്രമച്ചപ്പോൾ അതിനു സാധിക്കാതെ വരികയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ ചികിത്സയ്ക്കു ശേഷമാണ് കുട്ടിയുടെ കാലിന് പ്രശ്നമുള്ളതായി കണ്ടെത്തിയത്. കുട്ടിയ്ക്ക് ചെയ്യാൻ പറ്റുന്നതിലും വലിയ സാഹസികമായ കാര്യങ്ങൾ ചെയ്യിപ്പിച്ചതാണ് ഈ അപകടത്തിന്റെ കാരണമായതെന്ന് ഡോക്ടർ വ്യക്തമാക്കി.
ചിലപ്പോൾ ജീവിത കാലം മുഴുവൻ കുട്ടിക്ക് നടക്കാനുള്ള ശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.