ലഖ്നൗ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ലഖ്നൗവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒപ്പമാണ് യോഗാദിനാചരണത്തില്‍ പങ്കെടുത്തത്. ആധുനിക കാലത്തിന്റെ ആവശ്യമായി യോഗ മാറിയെന്ന് യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് നരേന്ദ്ര മോദി പറഞ്ഞു. ലോകരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തിയാണ് യോഗ. ആഗോളതലത്തില്‍ യോഗയ്ക്ക് സമാനസ്വഭാവം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മോദി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് നിരവധി യോഗാ സെന്ററുകള്‍ ആരംഭിച്ചു. അതിനൊപ്പം യോഗ അദ്ധ്യാപകര്‍ക്കും ആവശ്യകത കൂടിയതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പിണറായി വിജയന്‍ തിരുവനന്തപുരം സെന്റ്രല്‍ ഹളില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയോടും യോഗിയോടുമൊപ്പം 51,000 ആളുകള്‍ ലഖ്നൗവിലെ രമാഭായ് അംബേക്കര്‍ മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം യോഗാഭ്യാസത്തിനുണ്ട്. യുഎന്‍ ആസ്ഥാനത്തും ലോകത്തിന്റെ വിവിധ ഇന്ത്യന്‍ മിഷനുകളും പരിപാടികള്‍ നടക്കും. ഐക്യരാഷ്ട്ര സഭ 2014 ഡിസംബര്‍ 11നാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്.