വടക്കാഞ്ചേരി:യോഗ സെന്ററിന്റെ മറവിൽ ഘർവാപസി നടക്കുകയാണെന്ന് വെളിപ്പെ ടുത്തിയ യുവതിയുടെ ഭർത്തൃ വീട്ടിലെത്തി വനിത കമ്മീഷൻ തെളിവെടുപ്പ് നടത്തി. മിശ്ര വിവാഹിതയായ യുവതിയുടെ പുന്നം പറന്പിലെ ഭർത്തൃ വീട്ടിലെത്തിയാണ് സംസ്ഥാന വനിത കമ്മീഷൻ ചെയർപേ ഴ്സൻ എം.സി.ജോസഫൈൻ ഇന്നലെ ഉച്ചയോടെ പുന്നംപറന്പിലെത്തിതെളിവെടുപ്പ് നടത്തിയത്.
തൃപ്പൂണിത്തറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യോഗ സെന്ററിൽ നിന്നും രക്ഷപ്പെട്ട് പുറത്ത് വന്ന് വെളിപ്പെടുത്തിയ ആയൂർവ്വേദ ഡോക്ടർ കൂടിയായ യുവതിയുടെ ഭർത്തൃ വീട്ടിലാണ് വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയത്.ഇന്നലെ കാലത്ത് 11.30 ന് എത്തി പെണ്‍കുട്ടിയോടും ഭർത്താവുൾപ്പെടെ വീട്ടുകാരോടും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഒന്നര മണിക്കൂറോളം ചിലവിട്ടാണ് ചെയർപേഴ്സണ്‍ മടങ്ങിയത്.
കണ്ണൂർ സ്വദേശിയായ ഹൈന്ദവ വിശ്വാ സിയായ യുവതി സു ഹൃത്ത് വഴി കൃസ്ത്യ ൻ വിശ്വാസിയായ യുവാവുമായി പ്രണയ ബദ്ധരായിട്ടാണ് വിവാഹിതയായത്. എന്നാൽ യോഗ സെന്ററിൽ 65 പെണ്‍കുട്ടികൾ കൂടി തടവിലുണ്ടെന്നും പലരും ലൈഗീക പീഡനത്തിന് ഇരയാകുന്നുമുണ്ടെന്നുള്ള പരാതിയിൽ നടത്തിപ്പുകാരൻ മനോജടക്കം ആറ് പേർക്കെതിരെ ഉദയംപേരൂർ പോലീസ് കേസെടുത്തു.വനിതാ കമീഷനിലും, മനുഷ്യാവകാശ കമീഷനിലും ഈ കേന്ദ്രത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചീട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ സുപ്രീം കോടതിയെ സമീപിക്കുന്നത്.