ജയ്പുർ: കേന്ദ്രസർക്കാർ യോഗയെ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ അവഗണന. രാജസ്ഥാൻ ആരോഗ്യമന്ത്രാലയമാണ് യോഗയെ തള്ളി രംഗത്തുവന്നിരിക്കുന്നത്. ആരോഗ്യത്തോടെ ഇരിക്കാൻ യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക മാസിക പറയുന്നത്. സ്ത്രീകൾക്കാണ് മാസിക ആരോഗ്യ ടിപ്സ് നൽകിയിരിക്കുന്നത്. വീടിന്റെ മുറ്റം അടിക്കുകയും നിലം തുടയ്ക്കുകയും ചെയ്താൽ ആരോഗ്യം കാത്തുസൂക്ഷിക്കാനാവുമെന്നാണ് സ്ത്രീകൾക്ക് മാസിക നൽകുന്ന ഉപദേശം.
മുൻപും രാജസ്ഥാൻ സർക്കാർ ഇത്തരത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തി പുലിവാലുപിടിച്ചിട്ടുണ്ട്. കഴുതയുമായി കുടുംബിനികളെ താരതമ്യം ചെയ്താണ് പുലിവാല് പിടിച്ചത്. ഒമ്പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമർശമുണ്ടായത്. കഴുതയപ്പോലെ സ്ത്രീകൾ പണിയെടുക്കുമെങ്കിലും അവർ പരാതി പറയും. കഴുത ഒരിക്കലും പരാതി പറയില്ലെന്നും പുസ്തകത്തിൽ പറയുന്നു.