മു​ജ്ജ​ന്മ സുകൃതാ… പൂർവജൻമ ബ​ന്ധ​മു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വി​ദേ​ശവ​നി​ത​യെ പീ​ഡി​പ്പി​ച്ചു; യോ​ഗ​ഗു​രു അ​റ​സ്റ്റി​ല്‍

ചി​ക്ക​മം​ഗ​ളൂ​രു: മു​ജ്ജ​ന്മ ബ​ന്ധ​മു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വി​ദേ​ശ​വ​നി​ത​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യോ​ഗ ഗു​രു അ​റ​സ്റ്റി​ല്‍. പ്ര​ദീ​പ് ഉ​ള്ളാ​ല്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ലെ ചി​ക്ക​മം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. 2020ലാ​ണ് സു​ഹൃ​ത്ത് മു​ഖേ​ന യു​വ​തി ഇ​യാ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

ഓ​ണ്‍​ലൈ​ന്‍ വ​ഴി യോ​ഗാ സെ​ഷ​നു​ക​ള്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​ദീ​പ്. 2021ലും 2022​ലും മൂ​ന്ന് ത​വ​ണ ചി​ക്ക​മം​ഗ​ളൂ​രു മ​ല്ലേ​ന​ഹ​ള്ളി​ക്ക് സ​മീ​പ​മു​ള്ള യോ​ഗാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ത​ന്നെ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ക​ഴി​ഞ്ഞ ജ​ന്മ​ത്തി​ൽ ന​മ്മ​ൾ ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പീ​ഡ​നം. തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യെ​ങ്കി​ലും അ​ല​സി​പ്പോ​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള യു​വ​തി​യു​ടെ കു​ടും​ബം 2010 മു​ത​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Related posts

Leave a Comment