രണ്ടു സ്വപ്നങ്ങളും സഫലമായി! പ്രശസ്ത ഗുസ്തിതാരം ഒളിമ്പ്യന്‍ യോഗേശ്വര്‍ വിവാഹിതനായി; സ്ത്രീധനമായി വാങ്ങിയ തുക കേട്ടാല്‍ ഞെട്ടും

YOGESWAR

പ്രശസ്ത ഗുസ്തിതാരം ഒളിന്പ്യന്‍ യോഗേശ്വര്‍ ഇന്നലെ വിവാഹിതനായി. വിവാഹത്തെക്കാള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത് യോഗേശ്വര്‍ വാങ്ങിയ സ്ത്രീധനമാണ്. എത്രയെന്നോ ഒരു രൂപ. അതെ വെറും ഒരു രൂപ സ്ത്രീധനം.    ഇതിനു താരത്തിന്റെ വിശദീകരണമിങ്ങനെ:  എന്റെ വീട്ടിലെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാനും സ്ത്രീധനം നല്‍കാനും വീട്ടുകാര്‍ ബുദ്ധിമുട്ടുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അന്നു ഞാന്‍ രണ്ടു കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുത്തു. ഒന്ന് ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങില്ല. രണ്ടാമത്തേത് ഗുസ്തിയില്‍ ഞാന്‍ എന്റെ പ്രാവീണ്യം തെളിയിക്കും.

തന്റെ രണ്ടു സ്വപ്നങ്ങളും സഫലീകരിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് യോഗേശ്വര്‍ ഇപ്പോള്‍. ശനിയാഴ്ചയാണ് യോഗേശ്വറും ശീതളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഒരു രൂപ സ്ത്രീധനമായി വാങ്ങിയത് ശുഭ ലക്ഷണമായാണെന്ന് യോഗേശ്വറിന്‍റെ അമ്മ പറഞ്ഞു.  കോണ്‍ഗ്രസ് നേതാവ് ജയ്ഭഗ്വാന്‍ ശര്‍മയുടെ മകളാണ് ശീതള്‍.

Related posts