കേന്ദ്ര ഉത്തരവുണ്ടായിട്ടും കേരളത്തില്‍ ഇറച്ചി സദ്യയോ ? യോഗിക്ക് അരിശം; എബിവിബി യോഗത്തിലായിരുന്നു യോഗിയുടെ പ്രസംഗം

YOGകശാപ്പിനു വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവിനെതിരേ പ്രതിഷേധം വ്യാപകമായതോടെ മറു തന്ത്രവുമായി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ മാടിനെ പരസ്യമായി അറുത്ത സംഭവം താൻ മാധ്യമങ്ങളിൽ കണ്ടെന്നും എന്തുകൊണ്ട് രാജ്യത്തെ പ്രതിപക്ഷം മൗനം പാലിക്കുന്നുവെന്നും ചോദിച്ചുകൊണ്ടാണ് യോഗി ആഞ്ഞടിച്ചിരിക്കുന്നത്.

മതേതരത്വത്തെക്കുറിച്ച് പ്രസംഗിക്കുന്ന സംഘടകൾ കേരളത്തിൽ നടക്കുന്ന ബീഫ് ഫെസ്റ്റിനെക്കുറിച്ച് മിണ്ടുന്നില്ലെന്നും യോഗി പറഞ്ഞു. കേന്ദ്രത്തിന്‍റെ ഉത്തരവുണ്ടായിട്ടും കേരളത്തിൽ ഇറച്ചി പരസ്യമായി വിളന്പി ഫെസ്റ്റുകൾ നടത്തുന്നത് എങ്ങനെയെന്നും യോഗി ചോദിക്കുന്നു. എന്തായാലും ഉത്തരവിന്‍റെ പേരിൽ ഉയർന്നിരിക്കുന്ന എതിർപ്പ് കണ്ണൂർ സംഭവം ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ബിജെപി നീക്കം. എബിവിബി യോഗത്തിലായിരുന്നു യോഗിയുടെ പ്രസംഗം.

Related posts