ലക്നൗ: യുപിയിലെ മുഴുവന്‍ റോഡുകളും ഗട്ടര്‍ വിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുമരാമത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി കരാറുകാരെ നിയമിക്കാവൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ശന നിബന്ധനയും യോഗി മുന്നോട്ടുവച്ചിട്ടുണ്ട്. ഇ-ടെന്‍ഡര്‍ സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗിയുടെ അടുത്ത പരിഷ്കാരം റോഡുകളില്‍;യുപി ഗട്ടര്‍ വിമുക്തമാക്കാനൊരുങ്ങി മുഖ്യമന്ത്രി
