ലക്നോ: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തെര. കമ്മീഷന് യോഗിക്ക് നോട്ടീസ് അയച്ചത്. പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് നിർദേശം.
ഏപ്രിൽ 19ന് ഉത്തര്‍പ്രദേശിലെ സാംബലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചായിരുന്നു പരാമർശം. വര്‍ഗീയ പരാമര്‍ശത്തിൽ തെര. കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇത്.