ഗോരക്ഷകര്‍, പശു സംരക്ഷകര്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ സ്വയം സ്വീകരിച്ചിട്ടുള്ള വിഭാഗമാണ് ബിജെപി. അതിനുള്ള ധാരാളം തെളിവുകളും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി അധികാരത്തിലേറിയ കാലം തൊട്ട് ആളുകള്‍ കേള്‍ക്കുന്നതുമാണ്. ബിജെപി നേതാക്കളുടെ പശു സ്നേഹത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഗ്രാമീണ മേഖലകളില്‍ ഗോശാലകള്‍ പണിയുന്നതിനായി 2019 ലെ, ഏറ്റവും പുതിയ ബജറ്റില്‍ 247 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിലാണ് നിര്‍ണായക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ധനമന്ത്രിയായ രാജേഷ് അഗര്‍വാളാണ് ബജറ്റ് പ്രസംഗം നടത്തിയത്. ബജറ്റ് അവതരണവേളയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഭയിലുണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന ചില ജനപ്രിയ പദ്ധതികളും സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലുണ്ട്. ഇതില്‍ പ്രധാനം ഗോശാലകള്‍ക്ക് നീക്കി വച്ച 450 കോടി തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് തന്നെ ആദ്യമായാണ് ഗോശാലകള്‍ക്കായി ഇത്രയധികം തുക ഒരു സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്നത്. 247.60 കോടി രൂപയാണ് ഗോശാലകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായി വകയിരുത്തിയിരിക്കുന്നത്. നഗരമേഖലയില്‍ കന്ഹ ഗോശാല, പശുസംരക്ഷണ സ്കീം എന്നിവയ്ക്കാണ് 200 കോടി രൂപ.
സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ കാര്യമായ പുരോഗമനമുണ്ടെന്നാണ് ബജറ്റില്‍ പറയുന്നത്. ‘സാധാരണക്കാരന് ഇപ്പോള്‍ സ്ഥിതി സമാധാനപരമായി തോന്നുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനാകുന്നുണ്ടെന്നും’ ബജറ്റില്‍ പരാമര്‍ശമുണ്ട്.
Lucknow: Uttar Pradesh Chief Minister Yogi Adityanath and Finance Minister Rajesh Agarwal with the budget briefcase. The state finance minster will table the budget today in UP Assembly. pic.twitter.com/PsiCOtcVnL
— ANI UP (@ANINewsUP) February 7, 2019