ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലെ താരം. തീവ്രഹിന്ദുത്വ വാദമുയര്‍ത്തി അധികാരത്തിലെത്തിയ യോഗി പക്ഷേ ജനപ്രിയ തീരുമാനങ്ങളുമായി ജനപ്രീതി നേടാനുള്ള ശ്രമത്തിലാണ്. യോഗിക്കും അദേഹത്തിന്റെ സ്റ്റാഫിലുള്ളവര്‍ക്കും പറ്റിയ ഒരു അമളിയാണ് ഇപ്പോള്‍ വാര്‍ത്ത. സംഭവം മറ്റൊന്നുമല്ല മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും ഒരു കാര്‍ മോഷണം പോയി.
ഉത്തര്‍പ്രദേശില്‍ നടന്നുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രത്യേക സംഘത്തോടൊപ്പം ലഖ്നൗവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ജില്ലയില്‍ സന്ദര്‍ശനം നടത്തവെയാണ് സംഭവമുണ്ടായത്. ഝാന്‍സി സര്‍ക്യൂട്ട് ഹൗസ് പരിസരത്ത് പാര്‍ക്ക് ചെയ്ത് വികാസ് ഭവനില്‍ ചര്‍ച്ചയ്ക്ക് പോയസമയത്തായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും ഒരു കാര്‍ മോഷണം പോയത്. ചര്‍ച്ച നീണ്ടേക്കാം എന്നുള്ള മുന്നറിയിപ്പ് ലഭിച്ചതിനാല്‍ കാര്‍ െ്രെഡവര്‍ ഒരു ഇടവേളയ്ക്ക് പോയതായിരുന്നു. െ്രെഡവര്‍ തിരിച്ചെത്തിയപ്പോഴേക്കും കാര്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് െ്രെഡവര്‍ തന്നെ പോലീസില്‍ വിളിച്ച് വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയെന്ന വാര്‍ത്ത പോലീസിനെയും ആശങ്കയിലാഴ്ത്തി.
മുഖ്യമന്ത്രിയുടെ കാര്‍ കള്ളന്മാര് കൊണ്ടുപോയ നാണക്കേട് മറികടക്കാന്‍ പോലീസ് തലങ്ങും വിലങ്ങും അന്വേഷണം ആരംഭിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച് അനധികൃത പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്ക് ചെയ്തതിനാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും ഒരു കാറിനെ വലിച്ചിഴച്ച് കൊണ്ടുപോയതായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ദിനേഷ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതായാലും നാണക്കേടില്‍ നിന്ന് തലയൂരിയ സന്തോഷത്തിലാണ് പോലീസും സര്‍ക്കാരും. യുപിയിലിപ്പോള് വാഹനമോഷണം വ്യാപകമായിരിക്കുകയാണ്. ഓരോ മണിക്കൂറിനുള്ളിലും മൂന്ന് കാര്‍ എന്ന കണക്കിനാണ് കാറുകള്‍ മോഷണം പോകുന്നത്.