യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെആരുമറിയാത്ത മുഖം!മനസാക്ഷിസൂക്ഷിപ്പുകാരന്‍ യാസിന്‍ അന്‍സാരി, സുഹൃത്തുക്കളിലേറെയുംമുസ്‌ലിങ്ങള്‍…

yogiബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമെന്നാണ് എതിരാളികള്‍ യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ചിരുന്നത്. മറ്റു മതത്തില്‍ പെട്ടവരെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തത് ഉള്‍പ്പെടെ നിരവധി പരാതികള്‍ വേറെയും. 26-ാം വയസില്‍ എംപിയായ ഈ സന്യാസി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ പലരും ഭയന്നു. വര്‍ഗീയവാദിയെന്ന വിശേഷണം പേറിയ യോഗിയുടെ മറ്റൊരു മുഖമാണ് ഗോരഖ്‌നാഥിലെ മുസ്‌ലീങ്ങള്‍ക്ക് പറയാനുള്ളത്. ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോള്‍ അദേഹത്തിന്റെ മണ്ഡലത്തിലെ മുസ്‌ലീം സമുദായംഗങ്ങള്‍ മധുരപലഹാരം വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ യോഗിയുടെ മറ്റൊരു മുഖമാണ് കാണിച്ചുതരുന്നത്.

കഴിഞ്ഞ 35 വര്‍ഷമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ മേല്‍നോട്ടം യാസിന്‍ അന്‍സാരി എന്ന മുസ്‌ലീമിനാണ്. ക്ഷേത്രത്തിന്‍റെ വരവുചിലവു കണക്ക് സൂക്ഷിക്കുന്നതിലും ഒരു പങ്ക് ഇദ്ദേഹത്തിനുണ്ട്. ആദിത്യനാഥുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്ന് യാസിന്‍ അന്‍സാരി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍വരെ കയറാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അന്‍സാരി പഞ്ഞു. പാവപ്പെട്ടവരെ ജാതിമത പരിഗണന കൂടാതെ അദ്ദേഹം സഹായിക്കാറുണ്ടെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.

സമീപത്തുള്ള മുസ്‌ലീം, ക്രിസ്ത്യന്‍, ദളിത് കുടുംബങ്ങളിലെ വിവാഹങ്ങളില്‍ ആദിത്യനാഥ് സജീവമായി പങ്കെടുക്കാറുണ്ട്. സാമ്പത്തികമായി കഷ്ടപ്പെടുന്നവര്‍ക്ക് സഹായങ്ങളും നല്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. യോഗി ആദിത്യനാഥില്‍നിന്ന് ഇതുവരെ യാതൊരു വിവേചനവും നേരിട്ടിട്ടിലെന്ന് കഴിഞ്ഞ 35 വര്‍ഷമായി ക്ഷേത്രത്തില്‍ കച്ചവടം നടത്തുന്ന അസീസുന്നീസ പറയുന്നു. ക്ഷേത്രത്തിനകത്ത് കച്ചവടം ചെയ്യുന്ന നിരവധി മുസ്ലീം കുടുംബങ്ങളുണ്ടെന്ന് 20 വര്‍ഷമായി വളക്കച്ചവടം നടത്തുന്ന മൊഹമ്മദ് മുതാഖിം സാക്ഷ്യപ്പെടുത്തുന്നു.

Related posts