പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി; പ്ര​ക്ഷോ​ഭ​ക​ർ ഞെ​ട്ടി, പ്ര​തി​ഷേ​ധ​ക്കാ​ർ നി​ശ​ബ്ദ​രാ​യി; പോ​ലീ​സി​നെ പി​ന്തു​ണ​ച്ച് യോ​ഗി

ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പോ​ലീ​സ് ന​ട​പ​ടി എ​ല്ലാ പ്ര​തി​ഷേ​ധ​ക്കാ​രെ​യും ഞെ​ട്ടി​ച്ചെ​ന്നും നി​ശ​ബ്ദ​രാ​ക്കി​യെ​ന്നും ആ​ദി​ത്യ​നാ​ഥ് അ​വ​കാ​ശ​പ്പെ​ട്ടു.

എ​ല്ലാ പ്ര​ക്ഷോ​ഭ​ക​രും ഞെ​ട്ടി. എ​ല്ലാ പ്ര​ശ്ന​ക്കാ​രും ഞെ​ട്ടി. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ല്ലാ​വ​രെ​യും നി​ശ​ബ്ദ​രാ​ക്കി. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ കാ​ര​ണം എ​ല്ലാ അ​ക്ര​മ​കാ​രി​ക​ളും ക​ര​യു​ക​യാ​ണ്- മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 17 പേ​രാ​ണ് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കാ​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സ് പ്ര​തി​ഷേ​ധ​കാ​ർ​ക്കു നേ​രെ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ മു​ഴു​വ​ൻ ആ​ക്ര​മി​ക​ളാ​യി ചി​ത്രീ​ക​രി​ച്ച് അ​വ​രെ പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​ക്കി ചി​ല​യി​ട​ങ്ങ​ളി​ൽ നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്ക​യാ​ണു പോ​ലീ​സ്. അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ജ​യ് ശ്രീ​റാം വി​ളി​ച്ചാ​ണ് പോ​ലീ​സ് ആ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ന​ല്ല പ്ര​വ​ർ​ത്ത​ന​മാ​ണു കാ​ഴ്ച​വെ​ച്ച​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts