പത്തനംതിട്ട: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പത്തനംതിട്ടയിൽ ബിജെപി സമ്മേളനങ്ങളിൽ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു തുടക്കം കുറിച്ച് തെക്കൻ ജില്ലകളിലെ ബിജെപി നേതാക്കളുടെ സംഗമമാണ് പത്തനംതിട്ടയിൽ നടക്കുന്നത്.
പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളിലെ ബിജെപി ശക്തികേന്ദ്ര ചുമതലക്കാരുടെ യോഗം ഉച്ചകഴിഞ്ഞ് രണ്ടിന് കുന്പഴ ലിജോ ഓഡിറ്റോറിയത്തിൽ യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ ചേരും.
ബൂത്തുതല പ്രവർത്തകരുടെ കൺവൻഷൻ ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയത്തിൽ ചേരും. സമ്മേളനം യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, സി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.