സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് ശക്തമായ താക്കീതുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പേടിച്ചുവിറച്ച ഗുണ്ടകള്‍ പാന്റില്‍ മൂത്രമൊഴിക്കുകയാണെന്നാണ് യോഗി പറയുന്നത്.
ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനു പിന്നാലെയാണു പരാമര്‍ശം.
യോഗിയുടെ വാക്കുകള്‍ ഇങ്ങനെ…കോടതി ശിക്ഷിച്ചതോടെ അവരുടെ നനഞ്ഞ പാന്റ് കൂടുതലായി കാണാനാകുന്നുണ്ട്. പേടിച്ചുവിറച്ച് പാന്റില്ത്തന്നെ മൂത്രമൊഴിച്ച ഗുണ്ടകളെ ജനത്തിനും കാണാം.
സാധാരണക്കാരെ ഭീഷണിപ്പെടുത്തിയും വ്യവസായികളെ തട്ടിക്കൊണ്ടുപോയും പണം തട്ടിയെടുത്തിരുന്ന ഗുണ്ടാസംഘങ്ങളാണ് ഇവര്‍.
നിയമങ്ങളെ ഒരിക്കലും ബഹുമാനിക്കാതിരുന്നവര്. ഇന്നവര്‍ പേടിച്ചിരിക്കുന്നു, ജീവനും കയ്യില്പിടിച്ച് ഓടുകയാണ്. യോഗി പറഞ്ഞു.
ഗൊരഖ്പുരില് ശീതളപാനീയ പ്ലാന്റിന്റെ ഭൂമിപൂജ നിര്‍വഹിച്ചശേഷമായിരുന്നു യോഗിയുടെ ഈ പ്രസ്താവന.
2006ല്‍ ഉമേഷ് പാല് എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേര്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നൂറിലേറെ കേസുകളുള്ള ആതിഖിന് എതിരായ ആദ്യ ശിക്ഷാവിധിയാണിത്.