ഭൂമാഫിയ അനധികൃതമായി കൈയ്യേറിയ ആറേക്കറോളം വരുന്ന ഭൂമി തിരികെ പിടിച്ച് യോഗി സര്‍ക്കാര്‍.
ഡല്‍ഹിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ ജലവിഭവ വകുപ്പിന്റെ സ്ഥലമാണ് ഡല്‍ഹിയില്‍ ഭൂമാഫിയ കാലങ്ങളായി കൈവശം വച്ചിരുന്നത്.
ഈ ഭൂമി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തിരിച്ചുപിടിക്കുകയായിരുന്നു.
ഇവിടെ അനധികൃതമായി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കാനും യോഗി ഉത്തരവ് നല്‍കിയിരുന്നു. ഇതും നടപ്പായി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് യു.പി ജലശക്തി മന്ത്രി മഹേന്ദ്രസിംഗ് ട്വീറ്റ് ചെയ്തു. അനധികൃത നിര്‍മ്മാണങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു.
സര്‍ക്കാര്‍ രൂപീകരിച്ച ശേഷം യോഗി ആദിത്യനാഥ് നല്കിയ നിര്‍ദ്ദേശമനുസരിച്ച് ഭൂമാഫിയയ്ക്കെതിരെ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 67,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയും ചെയ്തു.