മുഖ്യമന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​ക്കു​റി​ച്ച് സി​നി​മ വരുന്നു

യു​പി മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​വു​മാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​ക്കു​റി​ച്ച് സി​നി​മ വ​രു​ന്നു. ന​മോ യോ​ഗി എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത ഈ ​സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ സി​ഗ​രം ട​വ​റി​ൽ ന​ട​ന്നു. പു​ന്ന​ശേ​രി ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി സി​സി സോ​ണി നി​ർ​മി​ക്കു​ന്ന ചി​ത്രം ഡോ. ​എം.​പി നാ​യ​ർ ര​ച​ന, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു.

പൂ​ജാ ച​ട​ങ്ങി​ൽ ബാ​ജാ​പ്പാ സാ​മ്രാ​ട്ട​ക് മാ​ഞ്ച്, പു​രു​ഷോ​ത്തം ശ്രീ​വാ​സ്ത​വ, ശെ​ന്തി​ൽ​കു​മാ​ർ, അ​സോ​ത്ത​മ​ൻ എം.​പി, ത​മി​ഴ്നാ​ട് ഫി​ലിം​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ധ​ന​ശേ​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​മ​റ, എ​ഡി​റ്റിം​ഗ് – വി.​ഗാ​ന്ധി, സം​ഗീ​തം – ര​വി കി​ര​ൺ, മേ​ക്ക​പ്പ് – കൃ​ഷ്ണ​വേ​ണി, നൃ​ത്തം – സ്നേ​ഹ നാ​യ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് – സാ​ബു ഘോ​ഷ്, പി​ആ​ർഒ- അ​യ്മ​നം സാ​ജ​ൻ. ശെ​ൽ​വ​ൻ ബ്ര​യി​റ്റ്, വി​വേ​ക് റാ​വു, ന​വീ​ന റെ​ഡ്ഡി, ദി​നേ​ശ് പ​ണി​ക്ക​ർ, സോ​ണി​യ മ​ൽ​ഹാ​ർ, യു​വ​രാ​ജ്, ആ​ര​തി ജോ​ഷി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ മൂ​വി​യാ​യ ന​മോ യോ​ഗി​യു​ടെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി പ​തി​ന​ഞ്ചി​ന് പൂ​ന​യി​ൽ ആ​രം​ഭി​ക്കും.

Related posts

Leave a Comment