തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നും 57 ല​ക്ഷം; ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ലെ ആദായനികുതി വകുപ്പിന്‍റെ പ​രി​ശോ​ധ​നയിൽ അ​ഞ്ച് കോ​ടി രൂ​പ പി​ടി​കൂ​ടി


തിരുവല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത അ​ഞ്ച് കോ​ടി രൂ​പ പി​ടി​കൂ​ടി.

നൂ​റ് കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ സ​ഭ​യു​ടെ 40 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​ദാ​യ നി​കു​തി​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ള​ജു​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ ട്ര​സ്റ്റു​ക​ളു​ടെ ഓ​ഫീ​സ്, കെ.​പി. യോ​ഹ​ന്നാ​ന്‍റെ വീ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നും വ്യാ​ഴാ​ഴ്ച 57 ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യി​രു​ന്നു. വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി രേ​ഖ​ക​ളും ആ​ദാ​യ നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment