തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായവകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഇതുവരെ കണക്കില്‍പ്പെടാത്ത 15 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടിയെന്നാണ് വിവരം.
കേരളത്തിലെയും ഡല്‍ഹിയിലെയും സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇത്രയും തുക പിടികൂടിയത്. കൂടാതെ നിരവധി രേഖകളും കണ്ടെത്തിയിട്ടുണ്ട്.
വിദേശ സംഭാവന നിയന്ത്രണ ചട്ടവും വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ച് ബിലീവേഴ്സ് ചര്‍ച്ച് സംഭവാനകള്‍ സ്വീകരിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നടപടി.
വിദേശത്തുനിന്ന് പ്രവഹിച്ച കോടിക്കണക്കിന് പണം റിയൽ എസ്റ്റേറ്റ് മേഖലയിലും വിനിയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച 6000 കോടി രൂപയുടെ വിവരങ്ങൾ ആദായനികുതിവകുപ്പിന്റെ പരിശോധനയിൽ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ആറുമാസമായി ഇവരുടെ സാന്പത്തിക ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.