സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് തട്ടിപ്പിനു പിന്നാലെ ഉന്നതനേതാക്കളുടെയും മക്കളുടെയും ബിസിനസിനെ കുറിച്ചും വിദേശയാത്ര, വിദേശചികിത്സ എന്നിവയെ കുറിച്ചും അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സികള്‍.
സര്‍ക്കാരിന്റെ ഭാഗമായിരുന്ന പല മന്ത്രിമാരുടെയും വിദേശയാത്ര സംബന്ധിച്ച രേഖകളെല്ലാം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ ഉന്നത നേതാക്കളും അവരുടെ മക്കളും നടത്തിയ യാത്രകളും
വിദേശത്തെ ബിസിനസും ചികിക്സയും ഇതിനെല്ലാം പിന്നില്‍ അന്വേഷണം നേരിടുന്ന ആരോപണവിധേയനായ ഡോ. കെ.പി. യോഹന്നാന് ആണെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സി.
ഇതിന്റെ ഭാഗമായിട്ടാണ് കെ.പി. യോഹന്നാനെ ആദായനികുതി വകുപ്പ് വിളിച്ചുവരുത്തുന്നത്. 23ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് നിര്‍ദേശം. ഉന്നത നേതാക്കളില്‍ പലര്‍ക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനാടുകളില്‍ ബിസിനസുണ്ട്.
കൂടാതെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഐടി രംഗത്തുള്ള ബിസിനസിലും കെ.പി.യോഹന്നാന് സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക കണ്ടെത്തല്‍.
അമേരിക്ക അടുക്കമുള്ള വിദേശരാജ്യങ്ങളിലെ ചികിത്സയും അതില്‍ കെ.പി. യോഹന്നാന്റെ സഹായം അന്വേഷിച്ചറിയേണ്ടതുണ്ട്. ആദായനികുതി വകുപ്പ് തിരുവല്ലയിലെ ബിലിവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്തു പരിശോധന നടത്തിയപ്പോള്‍ ലഭിച്ച
തെളിവിന്റെ വെളിച്ചത്തില്‍ നിരവധി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായമായും സംഭാവനയായും നല്‍കിയിട്ടുണ്ട്. ഇതിലെല്ലാം പൊരുത്തക്കേടുകളുണ്ട്.
നേതാക്കളുടെ മക്കളില്‍ പലര്‍ക്കും വിദേശത്തും നാട്ടിലും ബിസിനസിനു സഹായം ചെയ്തിരിക്കുന്നതും യോഹന്നനാണെന്ന സൂചനയും ലഭിക്കുന്നു. കൂടാതെയാണ് വിദേശയാത്രയും ചികിത്സയും.
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്.
ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ആഗോളതലത്തില്‍ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ 30 ഓളം പേപ്പര്‍ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
സ്ഥാപനത്തില്‍നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ്സിആര്‍ഐ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുക.
ഇതിന് മുന്നോടിയായാണ് യോഹന്നാനെ ചോദ്യം ചെയ്യുന്നത്. ഇതോടെ നേതാക്കളും അവരുടെ മക്കളുടെ ബിസിനസിലും സഹായവും മനസിലാകും.