ഹരിയാന സ്വദേശി അർഷിയ ഗോസ്വാമിക്ക് വയസ് എട്ട് ശരീരഭാരം 25 കിലോഗ്രാം. എന്നാൽ തന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ് അർഷിയ ഉയർത്തുന്നത്. ഭാരോദ്വഹനത്തിൽ താരമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
അർഷിയയുടെ സ്വദേശം ഹരിയാനയിലെ പഞ്ച്കുളയാണ്. അച്ഛൻ ജിം ട്രെയിനറായി ജോലി ചെയ്യുന്നു. അർഷികയുടെ പരിശീലനവും ഈ ജിമ്മിൽ തന്നെയാണ്. കുറഞ്ഞ കാലയളവിൽ തന്നെ 60 കിലോഗ്രാം ഉയർത്തി ഏഷ്യൻ റെക്കോർഡ് നേടിയ അർഷിയ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും സ്ഥാനംപിടിച്ചു.
ഇൻസ്റ്റഗ്രാമിൽ നിലവിൽ 75 കിലോഗ്രാം ഭാരം ഉയർത്തുന്ന ഈ മിടുക്കിയുടെ വീഡിയോ വൈറലാണ്. വീഡിയോയ്ക്ക് ഇതുവരെ 25 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്.
അർഷിയ ഇതാദ്യമായല്ല തരംഗമായി മാറുന്നത്. 45 കിലോഗ്രാം ഭാരം ഉയർത്തി ആറാം വയസിൽ അർഷിയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെയ്റ്റ്ലിഫ്റ്ററായി അർഷിയ മാറി.
തന്റെ പ്രചോദനം ഒളിമ്പിക്സ് മെഡൽ ജേതാവായ മിരാബായ് ചാനുവാണെന്നാണ് അർഷിയ പറഞ്ഞത്. അർഷിയയുടെ വൈറൽ വീഡിയോയ്ക്ക് താഴെ ഒരിക്കൽ ഇന്ത്യ നിന്നിൽ അഭിമാനിക്കുമെന്നാണ് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കുറിച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക