പരിയാരം: യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് വന്ന വ്യാജ മെസേജിന് മറുപടി നൽകിയതോടെ പിലാത്തറ സ്വദേശിക്ക് 24,999 രൂപ നഷ്ടപ്പെട്ടു.
യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ എന്ന് പറഞ്ഞ് വന്ന മെസേജ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാര്‍കാര്‍ഡ് നമ്പര്‍ അടിച്ച് നൽകിയതോടെയാണ് പണം നഷ്ടപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
പിലാത്തറയിലെ വണ്ടര്‍കുന്നേല്‍ മാത്യുവിനാണ് പണം നഷ്ടമായത്. എസ്ബിഐ ഇടപാടുകള്‍ നടത്താനായി ഡൗണ്‍ലോഡ് ചെയ്ത യോനോ അപ്പ് നിഷ്ക്രിയമാണെന്നും ഇത് പുതുക്കാന്‍ കെവൈസി നല്‍കണമെന്നും പറഞ്ഞാണ് മെസേജ് വന്നത്.
ലിങ്ക് ഓപ്പണ്‍ ചെയ്ത് ആധാര്‍നമ്പര്‍ നല്‍കിയതോടെയാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. ഒരു ദിവസം പരമാവധി എടുക്കാവുന്ന തുക 24,999 രൂപയായി മാത്യു നിജപ്പെടുത്തി വെച്ചതിനാലാണ് നഷ്ടപ്പെട്ട തുക അതില്‍ ഒതുങ്ങിയത്.
അല്ലായിരുന്നുവെങ്കില്‍ നഷ്ടപ്പെടുമായിരുന്ന തുക കൂടിയേനെയെന്ന് പരാതിയിൽ പറയുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.