പ​ത്തു വ​ര്‍​ഷം ഒ​ളി​ച്ചി​രു​ന്ന കൊ​ല​യാ​ളി! ആ​രെ​യും ഭ​യ​പ്പെ​ടാ​ത്ത സ്ത്രീ​യാ​യി​രു​ന്നു റോ​സി​ലി; പ​ക്ഷേ, 2003ലെ ​ഒ​രു പ്ര​ഭാ​ത​ത്തി​ല്‍….

വി.​കെ. രാ​ജു
അ​സി. ക​മ്മീ​ഷ​ണ​ര്‍ തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ്

ഇ​പ്പോ​ൾ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് അ​സി.​ക​മ്മീ​ഷ​ണ​ർ ആ​യി​രി​ക്കു​ന്ന വി.​കെ.​രാ​ജു എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ചി​ല്‍ ഡി​റ്റ​ക്ടീ​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രി​ക്കു​ന്ന സ​മ​യം.

പ​ത്തു വ​ര്‍​ഷം മു​മ്പ് ന​ട​ന്ന ഒ​രു മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഫ​യ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ൽ വ​ന്നു. വ​ർ​ഷ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞി​ട്ടും ഈ ​കേ​സി​ലെ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ത് ഒ​രു വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ ആ ​കേ​സി​ന്‍റെ പി​റ​കെ അ​ദ്ദേ​ഹം ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടു. ഈ ​കേ​സി​ന്‍റെ തു​ട​ക്കം റോ​സി​ലി എ​ന്ന സ്ത്രീ​യി​ൽ​നി​ന്നാ​ണ്. റോ​സി​ലി​യെ പ​രി​ച​യ​പ്പെ​ടാം.

കൂ​സാ​ത്ത റോ​സി​ലി

ആ​രെ​യും ഭ​യ​പ്പെ​ടാ​ത്ത സ്ത്രീ​യാ​യി​രു​ന്നു റോ​സി​ലി. 46കാ​രി​യാ​യ അ​വ​ര്‍ ഭ​ര്‍​ത്താ​വി​നും ര​ണ്ടു മ​ക്ക​ള്‍​ക്കു​മൊ​പ്പം തൃ​ശൂ​ര്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര ര​ണ്ടു​കൈ​യി​ലാ​യി​രു​ന്നു താ​മ​സം.

ത​ന്നോ​ട് ആ​രെ​ങ്കി​ലും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യോ പെ​രു​മാ​റു​ക​യോ ചെ​യ്താ​ൽ അ​വ​രെ ചീ​ത്ത പ​റ​ഞ്ഞ് ഓ​ടി​ക്കാ​നു​ള്ള ച​ങ്കൂ​റ്റം അ​വ​ർ പ​ല​പ്പോ​ഴും കാ​ണി​ച്ചി​രു​ന്നു‌.

പ​ക്ഷേ, 2003ലെ ​ഒ​രു പ്ര​ഭാ​ത​ത്തി​ല്‍ ആ ​നാ​ടു മു​ഴു​വ​ന്‍ ഉ​ണ​ര്‍​ന്ന​തു റോ​സി​ലി​യു​ടെ മ​ര​ണ​വാ​ര്‍​ത്ത കേ​ട്ടാ​യി​രു​ന്നു.

മു​ള​പ്പി​ല തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ല്‍ ക​ഴു​ത്തി​ല്‍ പ​ശു​വി​ന്‍റെ ക​യ​ര്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ റോ​സി​ലി മ​രി​ച്ചു കി​ട​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു വാ​ർ​ത്ത.

സം​ഭ​വം അ​റി​ഞ്ഞു ലോ​ക്ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തെ​ളി​വെ​ടു​പ്പ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ത​ള്ളി​ക്ക​ള​യാ​നാ​വാ​ത്ത​താ​യി​രു​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

പു​ല​ർ​ച്ചെ നി​ല​വി​ളി

സ​മീ​പ​വാ​സി​യാ​യ ചാ​ക്കോ​യു​ടെ മൊ​ഴി​യും മ​റ്റൊ​രു തെ​ളി​വാ​യി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. റോ​സി​ലി മ​രി​ച്ചു കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്നു പു​ല​ര്‍​ച്ചെ ഒ​രു നി​ല​വി​ളി കേ​ട്ടു എ​ന്നാ​യി​രു​ന്നു മൊ​ഴി. “എ​ന്നെ ര​ക്ഷി​ക്ക​ണേ, ഇ​വി​ടാ​രു​മി​ല്ലേ’ എ​ന്നൊ​രു അ​ല​ര്‍​ച്ച​യാ​ണ് താ​ന്‍ കേ​ട്ട​തെ​ന്നാ​രു​ന്നു ചാ​ക്കോ​യു​ടെ മൊ​ഴി.

ആ ​സ്ഥ​ല​ത്തേ​ക്ക് ആ ​സ​മ​യ​ത്ത് ഒ​റ്റ​യ്ക്കു പോ​കാ​ന്‍ ഭ​യം തോ​ന്നി​യ​തു​കൊ​ണ്ട് പോ​യി​ല്ല. പി​ന്നീ​ടു പ​ള്ളി​യി​ലെ അ​ച്ച​നെ​യും മ​റ്റും കൂ​ട്ടി ചെ​ന്ന​പ്പോ​ഴാ​ണ് റോ​സി​ലി മ​രി​ച്ചു കി​ട​ക്കു​ന്ന​തു ക​ണ്ട​തെ​ന്നു​മാ​യി​രു​ന്നു ചാ​ക്കോ മൊ​ഴി ന​ല്‍​കി​യ​ത്.

പ്ര​ദേ​ശ​ത്തെ ചാ​രാ​യ ലോ​ബി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. എ​ന്നാ​ല്‍, ന​ട​ന്ന​തു കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ല്ല.

(തുടരും)

തയാറാക്കിയത്: സീമ മോഹൻലാൽ

Related posts

Leave a Comment