ഫ്രൈഡേ ഫിലിംസ് ഉടമകളായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള തര്‍ക്കങ്ങള്‍ ക്ലൈമാക്സിലേക്ക്. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഒരു യുവനടന് ഇടപെട്ടതായി സൂചനയുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സാന്ദ്രയുമായി ഈ നടന് സംസാരിച്ചിരുന്നെങ്കിലും അവര്‍ അനുരഞ്ജനത്തിന് ഒരുക്കമല്ലെന്ന മറുപടിയാണ് നല്‍കിയത്. അതേസമയം പ്രശ്നം ഒത്തുതീരുകയാണെങ്കിലും ഇല്ലെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ സാന്ദ്രയെ ചികിത്സിക്കുന്ന ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സാന്ദ്രയുടെ ശരീരത്തില്‍ വലിയ പരുക്കുകളില്ലെന്നും പിടിവലി നടന്നതിന്റെ ചെറിയ പരുക്കുകളാണുള്ളതെന്നുമാണു ഡോക്ടറുടെ മൊഴി. കലൂര്‍ പൊറ്റക്കുഴിയിലുള്ള െ്രെഫഡേ ഫിലിംസിന്റെ ഓഫീസില്‍ വച്ച് വിജയ്ബാബു മര്‍ദിച്ചെന്നാരോപിച്ച് സാന്ദ്രാ തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫൈഡ്രേ ഫിലീംസിന്റെ ചിത്രങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന നടനാണ് പ്രശ്നപരിഹാരത്തിനായി ഊര്‍ജിതമായി രംഗത്തുള്ളത്. വിജയ് ബാബുവുമായി ഇദ്ദേഹം ഫോണില്‍ സംസാരിച്ചെന്നാണ് സൂചന. പ്രശ്നം രമ്യമായി ഒത്തുതീര്‍ക്കാമെന്ന നിര്‍ദേശം വിജയ് തന്നെയാണ് മുന്നോട്ടുവച്ചത്. വേണമെങ്കില്‍ മാപ്പുപറയാനും തയാറാണെന്നാണ് വിജയ് പറയുന്നത്. അതേസമയം വിജയ് ഒളിവില്‍ പോയെന്നാണ് സൂചന. വിജയ് ബാബുവിനെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. അദേഹത്തിന്റെ രണ്ടു നമ്പറുകളിലേക്കും രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫ് ചെയ്തനിലയിലാണ്.
കഴിഞ്ഞദിവസമായിരുന്നു സംഭവങ്ങളുടെ തുടക്കം. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ കലൂര്‍ പൊറ്റക്കുഴിയിലെ ഓഫിസിലെത്തിയ തന്നെ മുറിയില്‍വച്ച് വിജയ് ബാബു മര്‍ദിച്ചെന്നാണ് സാന്ദ്ര തോമസിന്റെ പരാതി. ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്നു മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവത്രേ. ബിസിനസ് പങ്കാളിത്തം ഉപേക്ഷിക്കുകയാണെന്നും കമ്പനിയിലെ തന്റെ വിഹിതം ഉടന്‍ നല്‍കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്നം രൂക്ഷമായതെന്നാണ് സൂചന. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് െ്രെഫഡേ ഫിലിം ഹൗസ്.