തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ ഭര്‍ത്താവിനെതിരേ പരാതി നല്കി യുവനടി. വെള്ളിയാഴ്ച കട്ടക്കിലെ നിമാഷിയിലെ വീട്ടിലേക്ക് പ്രവേശിക്കുന്നത് ഭര്‍ത്താവും കൂട്ടാളികളും തടഞ്ഞെന്ന് കാണിച്ച് വര്‍ഷയെന്ന നടിയാണ് പൊലീസിന് പരാതി നല്‍കിയത്.
വര്‍ഷയുടെ പരാതിയില്‍ ഭര്‍ത്താവും എംപിയുമായ അനുഭവ് മൊഹന്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുരിഘട്ട് പൊലീസാണ് അനുഭവ് മൊഹന്തിയുടെയും രണ്ട് കൂട്ടാളികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെനന് അഡീഷണല്‍ ഡിസിപി ത്രിനാഥ് മിശ്ര പറഞ്ഞു. ഐപിസി 498, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
വര്‍ഷയുടെ മുറിയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരു മണിക്കൂര്‍ നേരം തന്നെ വീട്ടിന് പുറത്ത് നിര്‍ത്തിയെന്നും പോലീസ് ഇടപെട്ടതിന് ശേഷമാണ് അകത്ത് കടക്കാനായതെന്നും വര്‍ഷ പറയുന്നു.