പ്രണയം തലയ്ക്കുപിടിച്ചാല്‍ എന്തും ചെയ്യും. അങ്ങനെ പ്രണയം തലയ്ക്കുപിടിച്ച യുവമിഥുനങ്ങള്‍ക്ക് പറ്റിയ മുട്ടന്‍ പണിയാണ് ഈ കഥ. ഒരു കോമഡി ചിത്രം പോലെ തോന്നുമെന്നുമാത്രം. കായംകുളത്താണ് സംഭവത്തിന്റെ ലൊക്കേഷന്‍. ഇവിടെ ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തൃക്കൊടിത്താനം സ്വദേശി അജിത്തിനെയാണ് (19) കസ്റ്റഡിയിലെടുത്തതെന്നു കായംകുളം പോലീസ് രാഷ്ടദീപികഡോട്ട്കോമിനോട് പറഞ്ഞു. ഞക്കനാല്‍ തങ്കയത്തില്‍ മുക്കിനു സമീപമുള്ള ആള്‍ത്താമസമില്ലാതെ കിടന്നിരുന്ന വീടിന്റെ ടെറസില്‍ വിദ്യാര്ഥിനിയുമൊത്തു യുവാവ് ഒളിവില്‍ കഴിയുകയായിരുന്നു. ഇത്രയും പുറമേ നടന്ന സംഭവങ്ങള്‍. ഇനി എങ്ങനെയാണ് ഇവര്‍ പിടിയിലായതെന്ന് അറിയേണ്ടേ.
കാമുകിയില്ലാത്ത ജീവിക്കാന്‍ പറ്റില്ലെന്ന് മനസിലായ (തോന്നലാകാം) അഭിജിത്ത് ഒരാഴ്ച്ചമുമ്പ് ആ തീരുമാനമെടുത്തു. കാമുകിയുമായി നാടുവിടുക. ഒന്പതാംക്ലാസില് പഠിക്കുകയായിരുന്നെങ്കിലും കാമുകി ഇതുകേട്ടതേ ത്രില്ലടിച്ച് യെസ് മൂളി. ഇതിനിടെ കായംകുളത്തെത്തിയ അഭിജിത്ത് ആള്‍ത്താമസമില്ലാത്ത ഈ വീട് കണ്ടുവച്ചിരുന്നു. നാടുവിട്ട ഇരുവരും നേരേ ഈ വീട്ടിലെത്തി താമസം തുടങ്ങി. ഇതിനിടെ കായംകുളത്ത് മറ്റൊരു സംഭവം കൂടി നടന്നിരുന്നു. അടുത്തുള്ള വീടുകളില്‍ ചെറിയതോതില്‍ മോഷണം നടന്നിരുന്നു. ഒരാഴ്ച്ച പിന്നിട്ടതോടെ ഒളിച്ചോട്ടക്കാരുടെ കൈയിലെ ഭക്ഷണം തീരുകയും ചെയ്തു. അതോടെ കാമുകന് പിച്ചയെടുക്കാന്‍ തീരുമാനിച്ചു.
സമീപത്തുള്ള വീടുകളില്‍ എന്തെങ്കിലും കഴിക്കാന്‍ തരുമോയെന്ന് ചോദിച്ച് അടുത്തുള്ള വീടുകളിലെത്തി. ഇതോടെ നാട്ടുകാര്‍ക്കു സംശയം തോന്നി. ഒരാഴ്ച മുമ്പു തങ്കയത്തില്‍ മുക്കിലുള്ള രാമചന്ദ്രന്‍പിള്ളയുടെ വീട്ടില്‍ മോഷണം നടന്നിരുന്നു. വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ സ്വര്‍ണവും പണവും അപഹരിച്ചു. ഇതുമായി ബന്ധപ്പെട്ടയാളാണോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. ചോദ്യം ചെയ്തതോടെയാണു പെണ്‍കുട്ടിയുമായി നാടുവിട്ടതാണെന്നും സമീപമുള്ള വീടിന്റെ ടെറസില്‍ കഴിയുകയായിരുന്നുവെന്നും അറിഞ്ഞത്. പൊലീസ് ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയും തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കായംകുളത്തെത്തിയിട്ടുണ്ട്.