ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച ശേ​ഷം കാ​ണി​ക്ക വ​ഞ്ചി​ക​ളു​മാ​യി യു​വാ​വും യു​വ​തി​യും മു​ങ്ങി !

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ളു​മാ​യി യു​വ​തി​യും യു​വാ​വും ക​ട​ന്നു ക​ള​ഞ്ഞ​താ​യി വി​വ​രം.

ത​ക​ഴി​ക്ക് സ​മീ​പം കു​ന്നു​മ്മ ആ​ക്ക​ള ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​മാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് മോ​ഷ്ടി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യാ​യി​രു​ന്നു മോ​ഷ​ണം. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം.

യു​വാ​വി​നൊ​പ്പം ബൈ​ക്കി​ലെ​ത്തി​യ യു​വ​തി ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ചു. അ​തി​നു ശേ​ഷം ന​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​ണി​ക്ക വ​ഞ്ചി​ക​ളു​മെ​ടു​ത്ത് കൈ​യി​ല്‍ ക​രു​തി​യ സ​ഞ്ചി​യി​ലി​ട്ട് അ​തേ ബൈ​ക്കി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ ദൃ​ശ്യം ക്ഷേ​ത്ര​വ​ള​പ്പി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ല്‍ പ​തി​ഞ്ഞു. ശാ​ന്തി​ക്കാ​ര​ന്‍ രാ​വി​ലെ വ​ന്നു ശ്രീ​കോ​വി​ലി​നു വെ​ളി​യി​ലെ ദീ​പം ക​ത്തി​ച്ച​പ്പോ​ള്‍ ശ്രീ​കോ​വി​ലി​നു മു​ന്നി​ല്‍ കാ​ണി​ക്ക വ​ഞ്ചി​ക​ളു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ടു 11നു ​ശാ​ന്തി​ക്കാ​ര​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണു കാ​ണി​ക്ക വ​ഞ്ചി​ക​ള്‍ ന​ഷ്ട​മാ​യ വി​വ​രം മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ല്‍ മൂ​ന്ന് മാ​സം മു​ന്‍​പും കാ​ണി​ക്ക വ​ഞ്ചി മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.

Related posts

Leave a Comment