രോഗിയായ മകനൊപ്പം ആശുപത്രിയിലെത്തി, മുറിയില്‍ കൂട്ടിന് കാമുകനും, ഭര്‍ത്താവ് എത്തിയപ്പോള്‍ കാമുകനൊപ്പം യുവതി ഒളിച്ചോടി, കോട്ടയത്തുനിന്നൊരു ഒളിച്ചോട്ടക്കഥ!

sssssഇതു വെറും കെട്ടുക്കഥയല്ല. ബുധനാഴ്ച്ച കോട്ടയത്തു സംഭവിച്ചതാണ് ഇത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയാണ് ലൊക്കേഷന്‍. സുന്ദരിയായ ഒരു യുവതി കുട്ടിയുമായി ആശുപത്രിയിലെത്തി. രോഗം കുറച്ചു കൂടുതലായതിനാല്‍ കുട്ടിയെ അഡ്മിറ്റ് ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ ആപ്പിളൊക്കെയായി ഭര്‍ത്താവിനെപ്പോലെ തോന്നിക്കുന്ന യുവാവും എത്തി. റൂമില്‍ പിന്നീട് ചിരിയും കളിയും. മരുന്നുമായി വന്ന നഴ്‌സുമാര്‍ വരെ അസൂയപ്പെട്ടു. എന്തൊരു സ്‌നേഹമുള്ള ഫാമിലി.

എന്നാല്‍, കഥ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. കുട്ടിയുടെ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് ആശുപത്രി മുറിയില്‍ കൂട്ടിരിക്കാനെത്തിയത് ഭര്‍ത്താവായിരുന്നില്ല, കാമുകനായിരുന്നത്രേ. വിവരം തിരക്കാന്‍ ആശുപത്രിയില്‍ ഭര്‍ത്താവ് എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. യുവതി കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോയി.

മണിമല സ്വദേശിനിയായ യുവതിയാണ് ആറുവയസായ കുട്ടിയുമായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. യുവതിക്ക് കൂട്ടായി ആലപ്പുഴ സ്വദേശിയായ കാമുകനുമെത്തി. കുട്ടിയുടെ ചികിത്സക്കായി ഇരുവരും ആശുപത്രിയില്‍ താമസം തുടങ്ങി. പിറ്റേന്ന് ഭര്‍ത്താവ് എത്തിയപ്പോള്‍ കണ്ടത് ആശുപത്രിമുറിക്കുള്ളില്‍ കാമുകനൊപ്പമിരിക്കുന്ന ഭാര്യയെ. കണ്ടയുടന്‍ ചാടിയെഴുന്നേറ്റ യുവതി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചുനിര്‍ത്തി. ഈ സമയം കാമുകന്‍ രക്ഷപ്പെട്ടു.

ഭര്‍ത്താവ് ക്ഷോഭം മാറി നോക്കുമ്പോള്‍ ഭാര്യയെ കാണുന്നില്ല. ബാത്ത് റൂമില്‍ കയറുകയാണെന്നുപറഞ്ഞ് യുവതിയും ഓടിപ്പോയത്രേ. ഇതോടെ അസുഖമുള്ള കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങി.സംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. നേരത്തെ മറ്റൊരു കാമുകനൊപ്പം ഓടിപ്പോയ യുവതി രണ്ടു വര്‍ഷത്തിനുശേഷമാണ് തിരികെയെത്തിയതെന്ന് പോലീസ് പറഞ്ഞു.

Related posts