ചതി, കൊടുംചതി! രണ്ടു കാമുകന്മാരുള്ള പെണ്‍കുട്ടി ഒരാളെ രഹസ്യമായി വിവാഹം കഴിച്ചത് പരസ്യമായി; കാമുകന്മാര്‍ തമ്മില്‍ അടി മൂത്തപ്പോള്‍ പെണ്‍കുട്ടി തീകൊളുത്തി; സംഭവം പത്തനംതിട്ടയില്‍

loversഒരു പെണ്‍കുട്ടി രണ്ടു പേരെ പ്രേമിക്കുന്നതും ഒരാളെ കല്യാണം കഴിക്കുന്നതും സിനിമയിലൊക്കെ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ജീവിതതത്തിലും ഇതുപോലുള്ള കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും പത്തനംത്തിട്ടയില്‍ നടന്ന ഈ സംഭവത്തിന് സമാനതകളില്ല. ഒരേ സമയം രണ്ടുപേരെ പ്രേമിക്കുക, അതിലൊരാളെ കല്യാണം കഴിക്കുക, കഥാനായിക ആത്മഹത്യയ്ക്കു ശ്രമിക്കുക, ഒടുവില്‍ കാമുകന്മാര്‍ ജയിലിലാകുക…സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയ്ക്കുവേണ്ടുന്ന ചേരുവകളെല്ലാം ഈ സംഭവത്തിലുണ്ട്.

പത്തനംത്തിട്ടയിലെ പ്രമുഖ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് ഇതിലെ കഥാനായിക. പെണ്‍കുട്ടിയുടെ പേരും വിലാസവും വെളിപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ ദിവ്യ (യഥാര്‍ഥ പേരല്ല) എന്നു വിളിക്കാം. ദിവ്യയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മാവന്റെ വീട്ടില്‍ താമസിച്ചാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. പഠിക്കാന്‍ സമര്‍ഥ. ഇതിനിടെ അമ്മാവന്റെ മകന്‍ മനുവുമായി പ്രണയത്തിലുമായി. പ്രേമം കൊടുമ്പിരി കൊടുമ്പിരി കൊണ്ടിരിക്കെയാണ് രണ്ടാമന്റെ വരവ്. നിതിന്‍ എന്നാണ് ഇയാളുടെ പേര്. രണ്ടു പ്രേമവും ഒരേപോലെ പോകുന്നതിനിടെ നിതിനും ദിവ്യയും അടുത്തുള്ള അമ്പലത്തില്‍വച്ച് ഇരുവരും വിവാഹിതരായി. കല്യാണത്തിനുശേഷവും ദിവ്യ പതിവുപോലെ അമ്മാവന്റെ വീട്ടില്‍നിന്നായിരുന്നു പഠിക്കാന്‍ പോയിരുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ നിതിന്‍ ദിവ്യയെ കാണാന്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തിലെത്തി. ഈ സമയം മനുവും അവിടെച്ചെന്നു. കാമുകന്മാര്‍ തമ്മില്‍ കണ്ടതോടെ വഴക്കായി. തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയ ഇരുവരും ഒരു ധാരണയിലെത്തിയ ശേഷം ഈ വിവരം ദിവ്യയുടെ വീട്ടില്‍ അറിയിക്കാന്‍ ചെന്നു. അപ്പോഴാണ് പെണ്‍കുട്ടി വേഷം മാറാനെന്ന് പറഞ്ഞ് അകത്തേക്ക് കയറിയത്. മുറിക്കുള്ളില്‍ കയറിയ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കാമുകന്മാര്‍ രണ്ടു പേരും പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്.

Related posts