ബ്യൂട്ടിപാര്‍ലറില്‍ മുടി മുറിക്കാനെത്തിയ യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍. ആവശ്യപ്പെട്ടതില്‍ കൂടുതല്‍ മുടി മുറിച്ചെന്നാരോപിച്ചാണ് ബ്യൂട്ടി പാര്‍ലറിനെതിരെ യുവതി കൊടുങ്ങല്ലൂര്‍ സിഐക്ക് പരാതി നല്‍കിയത്. ചേന്ദമംഗലം കിഴക്കുംപുറം സ്വദേശിനിയാണ് കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ നടയിലെ ബ്യൂട്ടിപാര്‍ലറിനെതിരെയാണ് പരാതി നല്‍കിയത്.
മുടിയുടെ തുമ്പ് മുറിക്കുന്നതിന് പകരം തോള്‍വരെ മുറിച്ചെന്നാണ് ആരോപണം. പരാതി പറഞ്ഞപ്പോള്‍ ജീവനക്കാരന്‍ ഭീഷണിപ്പെടുത്തി ശരീരത്തില്‍ പിടിച്ച് ഇരുത്തി മുടി ഒപ്പമാക്കാന്‍ ശ്രമിച്ചു. എന്നിട്ടും കൃത്യമായില്ല. ഇനിയും ശരിയാക്കാന്‍ ശ്രമിച്ചാല്‍ മുടി കുറഞ്ഞ് പോകുമോ എന്ന ഭയത്താല്‍ അവിടെനിന്ന് പോന്നെന്നും പരാതിയില്‍ പറയുന്നു. സംഭവം മൂലം മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് ഉണ്ടായെന്നും ഇനി ഒരുസ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എന്തു പരാതിയെടുക്കുമെന്ന സന്ദേഹത്തിലാണ് പോലീസ്.