ലോഡ്ജില്‍ റൂമെടുത്ത് അയല്‍വാസിയായ യുവതി കുളിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടിയത് തന്ത്രപൂര്‍വം! ബാലരാമപുരത്ത് നടന്നത് ഇതൊക്കെ

ladyതിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത യുവാവ് അയല്‍വാസിയായ യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെയാണ് നാട്ടുകാരും ലോഡ്ജ് ഉടമയും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. തമിഴ്‌നാട് പാളയംകോട്ട സ്വദേശിയായ രമേഷാണ് പിടിയിലായത്. അയല്‍വക്കത്ത് സ്ത്രീകളുള്ള ലോഡ്ജുകളില്‍ മുറിയെടുത്ത് യുവതികളുടെ കുളിസീന്‍ പകര്‍ത്തുകയായിരുന്നു ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ് പറയുന്നു. യുവാവിനെ കുടുക്കിയതാകട്ടെ യുവതിയുടെ തന്ത്രപൂര്‍വമായ നീക്കവും.

തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൂജാസാധനങ്ങള്‍ വില്ക്കുകയാണ് രമേഷിന്റെ ജോലി. ഒരു സ്ഥലത്തും സ്ഥിരമായി നില്ക്കാറില്ല. ഏതു സ്ഥലത്തെത്തിയാലും സമീപത്ത് യുവതികളുള്ള ലോഡ്ജുകളിലായിരുന്നു ഇയാളുടെ താമസം. ബാലരാമപുരത്തെ ലോഡ്ജില്‍ ഇയാള്‍ റൂമെടുത്തതും ഇതേ ഉദേശത്തോടെയായിരുന്നു. താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നുണ്ടെന്ന സംശയം തോന്നിയ വീട്ടമ്മ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു. ഇതോടെ യുവതി കുളിക്കാനായി മുറ്റത്തെ കുളിമുറിയില്‍ കയറിയപ്പോള്‍ വീട്ടുകാര്‍ ലോഡ്ജിലെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു.

വീട്ടുകാരുടെ നിര്‍ദേശപ്രകാരം ലോഡ്ജ് ഉടമയും നാട്ടുകാരുമാണ് രമേഷിനെ കൈയോടെ പിടികൂടിയത്. നാട്ടുകാര്‍ അത്യാവശ്യം പെരുമാറിയശേഷമാണ് ഇയാളെ പോലീസിന് കൈമാറിയത്. ഇയാളെ ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാവിലെ നാട്ടുകാര്‍ പിടികൂടി സ്‌റ്റേഷനിലെത്തിച്ചയാളെ ഒരുദിവസം കഴിഞ്ഞ് ഇന്നലെ വൈകിട്ടോടെയാണു കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടെ, ഇയാളെ രക്ഷിക്കാന്‍ ബാലരാമപുരം പൊലീസിന്റെ ഭാഗത്തുനിന്നു ശ്രമം നടന്നതായും പരാതി ഉയര്‍ന്നിരുന്നു.

Related posts