നോട്ട് നിരോധനം രക്ഷയായി, പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തില്‍നിന്നും രക്ഷപ്പെട്ടു, ചെക്ക് കൊടുക്കാമെന്ന് ഏജന്റ്, ഒടുവില്‍ തര്‍ക്കംമൂത്തു, സംഭവം ഇങ്ങനെ…

ladyകേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ സന്തോഷിക്കുന്ന അപൂര്‍വം പേരിലൊരാളാകും ഈ പെണ്‍കുട്ടി. നോട്ട് നിരോധിച്ചതിലൂടെ ഈ ഇരുപത്തൊന്നുകാരിക്കു തിരിച്ചുകിട്ടിയത് സ്വന്തം ജീവിതവും. രാജസ്ഥാനിലെ ആള്‍വറിലാണ് സംഭവം. സഹോദരന്‍ 20 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച 21 കാരിയെ നോട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് രക്ഷപ്പെടുത്തിയത്. ഒരു ബന്ധുവാണ് യുവതിയെ വില്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഏജന്റ് പണത്തിന് പകരം ചെക്ക് നല്‍കാമെന്ന് പറഞ്ഞു.

എന്നാല്‍ ചെക്കില്‍ തട്ടി തര്‍ക്കം മൂത്ത തക്കത്തിന് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി പോലീസിന്റെ സഹായം തേടി. പിന്നീട് ഒരു കോണ്‍സ്റ്റബിളിനെയും കൂട്ടി പെണ്‍കുട്ടിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് അയയ്ക്കുകയും അവിടെ പെണ്‍കുട്ടി സഹോദരന്മാര്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തു.

പിതാവും സഹോദരനും വര്‍ഷങ്ങളായി പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടികളെ പിടിച്ചു കൊടുക്കുന്ന ജോലി ചെയ്തിരുന്നവരായിരുന്നെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹരിയാനയില്‍ ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞായിരുന്നു സവായ് മധോപൂര്‍ സ്വദേശിനിയായ യുവതിയെ ബന്ധു കൂട്ടിക്കൊണ്ടു പോയത്. ഇവര്‍ പിന്നീട് അല്‍പ്പം മാറി ഏജന്റ് നില്‍ക്കുന്ന ബസ് സ്‌റ്റോപ്പില്‍ സഹോദരിയെ എത്തിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഏജന്റും ബന്ധുവും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. അപ്പോള്‍ മാത്രമാണ് തന്നെ കൊണ്ടുപോകുന്നതിന്റെ ഉദ്ദേശം യുവതിക്ക് മനസിലായത്. തുടര്‍ന്ന് രക്ഷപ്പെട്ട യുവതി ആള്‍വാറിലെ എഎസ്പി ഓഫീസില്‍ എത്തുകയായിരുന്നു. സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്.

Related posts