മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി മയക്കുമരുന്ന് സംഘാംഗമാക്കി, കോട്ടയം സ്വദേശിനിക്ക് നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന ക്രൂരത

fb-peedanamപ്രണയംനടിച്ച് മയക്കുമരുന്നിന് അടിമയാക്കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കരുളായി ചെട്ടി സ്വദേശി ഷഫീഖ്, വലമ്പുറം സ്വദേശി ആഷിഖ്  കൂറ്റമ്പാറ സ്വദേശി ഷഫീദലി എന്നിവര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. നിലമ്പൂര്‍ സിഐക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യപകമാക്കി. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. നിലമ്പൂര്‍ മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരികയായിരുന്ന ഇരുപത്തിമൂന്നുകാരിയായ യുവതിയെ പ്രണയം നടിച്ച് മയക്കുമരുന്നിന് അടിമയാക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തതായാണ് പരാതി.

മാനഭംഗപ്പെടുത്തിയതിനും ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയതിനും അടക്കം മൂന്നുകേസുകളാണ് പ്രതികള്‍ക്കെതിരെ എടുത്തിരിക്കുന്നത്. വിസയെടുത്തു നല്‍കാമെന്നുപറഞ്ഞ് തന്റെ കൈയ്യില്‍നിന്ന് 80,000 രൂപയോളം സംഘം തട്ടിയെടുത്തതായും യുവതി പറയുന്നു. മയക്കുമരുന്നിന് അടിമയാക്കുകയും പിന്നീട് സംഘത്തിന് മയക്കുമരുന്നെത്തിക്കുന്നതിനുള്ള കണ്ണിയായി ഉപയോഗിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. ഒരുമാസംമുന്‍പ് യുവതി നിലമ്പൂര്‍ സിഐ. ഓഫീസിലെത്തി പരാതി പറഞ്ഞിരുന്നെങ്കിലും രേഖാമൂലം പരാതിനല്‍കാന്‍ തയാറായില്ല. മാത്രമല്ല കേസ് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

യുവതിയുടെ സുരക്ഷയെക്കരുതി കുറ്റിപ്പുറത്തെ സ്നേഹാലയത്തില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് ഇവിടെ നിന്ന് തിരിച്ചുവരികയായിരുന്നു. തുടര്‍ന്നു യുവതി ജനാധിപത്യമഹിളാ അസോസിയേഷനും മഹിളസമഖ്യയുമായി ചേര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മലപ്പുറം ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി പോലീസ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയില്‍ നിന്നു മൊഴിയെടുത്തിരുന്നു.    മയക്കുമരുന്നിനു അടിമയാക്കി കൂടുതല്‍ പേരെ പ്രതികള്‍ പീഡനത്തിനു ഇരയാക്കുകയും പണം തട്ടിയെടുത്തതായും സൂചനയുണ്ട്. നാടുകാണി അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളില്‍ കാറുമായി സഞ്ചരിച്ചാണ് യുവതിയെ സംഘം പിഡിപ്പിച്ചതായി പരാതിയുള്ളത്. സ്വദേശത്തെ സ്വകാര്യക്വാര്‍ട്ടേഴ്‌സുകളിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായും പരാതിയുണ്ട്. പ്രദേശത്തു മയക്കുമരുന്നു സംഘങ്ങള്‍ പിടിമുറുക്കുകയാണ്. ടൂറിസ്റ്റുകളും യുവാക്കളും വിദ്യാര്‍ഥികളുമാണ് ഇവരുടെ പ്രധാന ഇരകള്‍.

Related posts