പ്രധാനമന്ത്രി മോദിയുടെ നോട്ട് നിരോധനംമൂലം ഒരാള്‍ കൂടി ആശുപത്രിയിലായി. അങ്ങ് മുംബൈയിലാണ് സംഭവം. 500, 1000 നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് പണത്തിന് ഞെരുക്കം വന്നപ്പോഴാണ് അവള് നോട്ടുമാറാനായി ബാങ്കിലെത്തിയത്. നോക്കിയപ്പോള്‍ വലിയ ക്യൂ. യുവതിയും ക്യൂവില്‍ സ്ഥാനംപിടിച്ചു. തൊട്ടടുത്തുള്ള ക്യൂവിലേക്ക് നോക്കിയപ്പോഴാണ് യുവതി ആ സത്യം മനസിലാക്കുന്നത്. നേരെ എതിരേയുള്ള ക്യൂവില്‍ പണ്ട് പ്രണയിച്ചു ചതിച്ച ചെറുപ്പക്കാരന്. നാലുവര്‍ഷം മുമ്പൊരു സായാഹ്നത്തില്‍ നാളെ കാണമെന്നുപറഞ്ഞ് പോയ പ്രണയനായകന്.
ഒട്ടും വൈകിയില്ല, യുവതി നേരെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. വീട്ടുകാര്‍ പറന്നെത്തി. ബാങ്കിലെ ഉപഭോക്താക്കളെയും ജീവനക്കാരെയും സാക്ഷിയാക്കി യുവതിയുടെ സഹോദരനും ബന്ധുക്കളും യുവാവിനെ പൊതിരെ തല്ലി. ഒടുവില്‍ പോലീസിനെ വിളിച്ചുവരുത്തി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നാല് വര്‍ഷങ്ങള്‍ക്കുശേഷം ബാങ്കിലെ ക്യൂവിലാണ് കാമുകനെ താന്‍ കാണുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഐപിസി 323,504,506 വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നാസിക്കില്‍ നടന്ന സംഭവം വിദേശമാധ്യമങ്ങളും ആഘോഷിക്കുകയാണ്.