ഫേസ്ബുക്കിന്റെ കാലമാണിത്. എന്തിനും ഏതിനും സോഷ്യല്‍മീഡിയയിലെ അപരിചിതരോട് സൗഹൃദം പുലര്‍ത്തുന്നവരാണ് പലരും. അത്തരത്തില്‍ ഒരു ഫേസ്ബുക്ക് സൗഹൃദത്തില്‍ ഒരു പതിനേഴുകാരി കാട്ടിക്കൂട്ടിയ വിക്രിയകളാണ് ഇപ്പോള്‍ കേരളത്തില്‍ സംസാരവിഷയം. സംഭവം മറ്റൊന്നുമല്ല. കണ്ണൂര്‍ തളിപ്പറമ്പ് നിന്നും ഒരു പെണ്‍കുട്ടി നാടുവിട്ടു. ചുമ്മാ നാടുവിട്ടതല്ല, കൊച്ചിയിലുള്ള തന്റെ ഫേസ്ബുക്ക് ചേട്ടന്മാരെ കാണാനുള്ള പോക്കായിരുന്നു അത്. ഒ
കൊച്ചിയിലെത്തിയ കഥാനായിക ഓരോ ദിവസം ഓരോ ഫേസ്ബുക്ക് സുഹൃത്തുക്കളായ യുവാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞതെന്നാണ് സൂചന. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് വീട് വിട്ടിറങ്ങി പല സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റിയടിച്ചു നടന്ന 17 കാരിയായ കണ്ണൂര്‍ സ്വദേശിയെ ഒടുവില്‍ പോലീസ് പിടികൂടി. എറണാകുളം സൗത്ത് പോലീസാണ് പെണ്‍കുട്ടിയെ ആണ് സുഹൃത്തിനൊപ്പം പിടികൂടിയത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ചെരുപ്പക്കാര്ക്കൊപ്പം കാസര്‍കോടും മറ്റും ചുറ്റി കറങ്ങി എറണാകുളത്ത് എത്തുകയായിരുന്നു എന്നാണു പോലീസിനു ലഭിച്ച വിവരം.
പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇവരെ പിടികൂടിയത്. അന്വേഷണത്തിനിടെ പെണ്‍കുട്ടിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാരുണ്ടായിരുന്ന പത്തോളം ചെറുപ്പക്കാരെയാണ് പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ഇവരാരും തന്നെ പെണ്‍കുട്ടിയെ നേരില്‍ കണ്ടിട്ടില്ല. താന്‍ അതി സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടി ചെറുപ്പക്കാരുമായി അടുക്കുന്നത്. വീടു വിട്ടിറങ്ങിയ പെണ്‍കുട്ടി പറശിനിക്കടവ് എത്തിയ ശേഷം കാസര്‍േഗാഡ് സ്വദേശിയെ വിളിച്ചു വരുത്തി കൂടെ പോകുകയായിരുന്നു. പിറ്റേന്ന് ചപ്പരക്കടവ് മങ്കര സ്വദേശിക്കൊപ്പം എറണാകുളത്തെത്തി. ഇതിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.