പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​നി​ടെ ഗു​ഡ്സ് ട്രെ​യി​നി​ന് മു​ക​ളി​ൽ ക​യ​റി; പ​തി​നേ​ഴു​കാ​ര​ന് ഷോ​ക്കേ​റ്റ് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: ഗു​ഡ്സ് ട്രെ​യി​നി​ന് മു​ക​ളി​ൽ ക​യ​റി​യ പ​തി​നേ​ഴു​കാ​ര​ൻ റെ​യി​ൽ​വേ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു. പോ​ണേ​ക്ക​ര കാ​ടി​പ​റ​മ്പ​ത്ത് റോ​ഡ് വൈ​മേ​ലി​ൽ വീ​ട്ടി​ൽ ജോ​സ് ആ​ന്‍റ​ണി-​സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ന്‍റ​ണി ജോ​സാ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ളി​ന് കേ​ക്ക് വാ​ങ്ങാ​നാ​യി ഇ​റ​ങ്ങി​യ​താ​ണ് ആ​ന്‍റ​ണി​യും സു​ഹൃ​ത്തു​ക്ക​ളും. തു​ട​ർ​ന്ന് ട്രെ​യി​നി​ന്‍റെ അ​ടി​യി​ലൂ​ടെ കൂ​ട്ടു​കാ​ർ ആ​ദ്യം ട്രാ​ക്കി​ന് മ​റു​വ​ശ​ത്തേ​ക്ക് ക​ട​ന്നു.

ആ​ന്‍റ​ണി മ​റു​ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ട്രെ​യി​നി​ന്‍റെ വ​ശ​ത്തെ കോ​ണി​യി​ലൂ​ടെ ക​യ​റി​യ​തോ​ടെ ഷോ​ക്കേ​റ്റ് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ട്ടു​കാ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment