തൃശൂര്‍: തിരുവാണിക്കാവിലെ സദാചാരക്കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് പരിശോധന തുടരുന്നു. അമ്പതോളം പോലീസുകാര്‍ പുലര്‍ച്ചെ രണ്ടര വരെ റെയ്ഡ് തുടര്‍ന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല
ചേര്‍പ്പ് സ്വദേശി സഹര്‍(32) ആണ് കൊല്ലപ്പെട്ടത്. പെണ്‍സുഹൃത്തിനെ കാണാന്‍ വന്ന സഹറിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ മാസം 18ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം. രാത്രി ഇവിടെ കണ്ടെന്ന് പറഞ്ഞ് ചിലര്‍ ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
മര്‍ദനമേറ്റ ഇയാള്‍ പിന്നീട് വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചെ വേദനകൊണ്ട് നിലവിളിച്ചതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മര്‍ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം സഹര്‍ വെന്റിലേറ്ററിലായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളായ രാഹുല്‍, അമീര്‍, ജിഞ്ചു, ഡിനോ, വിഷ്ണു, വിജിത്ത്, അഭിലാഷ്, എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
പ്രതികളെ അധികം വൈകാതെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.