വിവഹേതരബന്ധങ്ങള് ഒരു കുടുംബത്തെ എങ്ങനെ നിലംപരിശാക്കുമെന്നതിന്റെ ഉദാഹരണമാണ് അങ്ങ് ബംഗളൂരുവില്‍ നിന്നുള്ള ഈ വാര്‍ത്ത. ബംഗളൂരു തുമകൂരു റോഡ് എട്ടാം മൈലിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. തിരക്കേറിയ റോഡില്‍ കാറില്‍ പോകുകയായിരുന്ന യുവാവിനെ ഒരു വൃദ്ധനാണ് തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തിയത്. നലമംഗല സ്വദേശിയായ അഭിഭാഷകന് അമിത് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു.
കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയ യുവതി തന്നെ വെടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് ഉടന്‍ മരിച്ചു. യുവതിയുടെ ഭര്‍ത്താവിന്റെ അച്ഛന് കഗ്ഗള്ളിപുര സ്വദേശി ഗോപാലകൃഷ്ണയാണ്(78) അമിത്തിനെ വെടിവച്ചത്. സംഭവത്തിനു പിന്നിലെ നിജസ്ഥിതി ഇങ്ങനെ-
നെലമംഗല സ്വദേശിയായ അമിതും ശ്രുതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ശ്രുതിയുടെ ഭര്‍ത്താവ് ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. വിവാഹശേഷം ശ്രുതി കാമുകനൊപ്പം കറങ്ങുന്നത് ഭര്‍തൃപിതാവ് ഇതിനിടെയാണ് കണ്ടെത്തിയത്. ഒരു പ്രാവശ്യം ഗോപാലകൃഷ്ണന് ശ്രുതിയെ താക്കീത് ചെയ്തെങ്കിലും ബന്ധം തുടരുകയായിരുന്നു. കാറില്‍ ശ്രുതിയോടൊപ്പം യാത്രചെയ്യുകയായിരുന്ന അമിത്തിനെ പിന്തുടര്ന്നെത്തി ഗോപാലകൃഷ്ണ വെടിയുതിര്‍ക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരിയായിരുന്നു ശ്രുതി. അമിത്തിനെ ആസപത്രിയില്‍ പ്രവേശിപ്പിച്ചയുടനെ സ്ഥലംവിട്ട യുവതി ഹെസറഗട്ട മെയിന്‍ റോഡിലെ ലോഡ്ജില്‍ തൂങ്ങിമരിക്കുകയായിരുന്നു.