കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടപ്പുറം സ്വദേശിയായ 20കാരന്‍ ഗ്രിഫിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രതിയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ യുവതി ഇയാളെ ബുദ്ധിപൂര്‍വം മടക്കി അയച്ചു. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം പറയുകയും ചെയ്തു. തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.