കാലംമാറി പക്ഷേ രൂപം മാറിയില്ല! 22 വര്‍ഷം മുമ്പ് വാര്‍ത്തവായിക്കുമ്പോഴുണ്ടായിരുന്ന അതേ രൂപം; ഇതെങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍മീഡിയ

1996 മുതല്‍ കാലവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്ന അവതാരകയാണ് യാങ് ടാന്‍. ആദ്യ പരിപാടി അവതരിപ്പിക്കുമ്പോള്‍ പ്രായം 22. ഇന്ന് 22 വര്‍ഷങ്ങള്‍ പിന്നിട്ടു പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അന്നും ഇന്നും യാങ്ങിന് ഒരു വ്യത്യാസവുമില്ല എന്നതാണ്. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാങ് ഇന്നും ചെറുപ്പക്കാരിയെപ്പോലെ തന്നെ ഇരിക്കുന്നു.

യാങ്ങിന് ഇപ്പോള്‍ വയസ് 44 ആണ്. ചൈനയിലെ സെന്‍ട്രല്‍ ടെലിവിഷന്‍ സ്റ്റേഷനാണ് 1996 മുതല്‍ 2018 വരെയുള്ള യാങ്ങിന്റെ കാലവസ്ഥാ റിപ്പോര്‍ട്ടുകളുടെ വീഡിയോ ഓണ്‍ലൈനില്‍ പങ്ക് വെച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ വൈറലായി. എല്ലായിടത്തും യാങ്ങിനെപ്പറ്റിയായി ചര്‍ച്ച.

ഈ യുവത്വത്തിന് പിന്നിലെ രഹസ്യമാണ് പലരും അന്വേഷിക്കുന്നത്. എല്ലാവരും യാങ്ങിനെ പ്രശംസിച്ച് രംഗത്തെത്തി. ചിലര്‍ ചോദിക്കുന്നു. ഇതെല്ലാം ഒരു ദിവസം ഷൂട്ട് ചെയ്ത കാലാസ്ഥാ റിപ്പോര്‍ട്ടുകളാണോ എന്ന്. 1973ലാണ് യാങ് ജനിച്ചത്. ബെയ്ജിങ് ബ്രോഡ്കാസ്റ്റ് ഇന്‍സ്റ്റിട്യൂറ്റില്‍ നിന്ന് 1995ല്‍ പഠനം പൂര്‍ത്തിയാക്കി. 1996 മുതല്‍ ചെനയിലെ സെന്‍ട്രല്‍ ടെലിവിഷന്‍ സ്റ്റേഷനില്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയാണ്.

Related posts