കൊച്ചി: കാക്കനാട്ടെ സ്വകാര്യ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ച 16കാരിയുടെ കുട്ടിയുടെ അച്ഛനായ 12കാരന് ആലപ്പുഴ യത്തിംഖാനയിലെ അന്തേവാസി. കഴിഞ്ഞ നവംബറിലാണ് കാക്കനാട്ടെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ടോയ്ലെറ്റിലാണ് കളമശ്ശേരി സ്വദേശിയായ പതിനാറുകാരി പ്രസവിച്ചത്.
അന്ന് സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒമ്പതരയോടെ വയറുവേദനയും ഛര്‍ദ്ദിയുമാണെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ ഉമ്മ പരിശോധനയ്ക്ക് വിധേയയാക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വയറുവേദനയ്ക്കുള്ള മരുന്ന് നല്കിയപ്പോള് കുട്ടി ടോയ്ലെറ്റില് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ടോയ്ലെറ്റിന്റെ വാതില്‍ തട്ടിയുള്ള കരച്ചില് കേട്ടു ചെന്നപ്പോള്‍, അര്‍ദ്ധബോധാവസ്ഥയില്‍ 17 വയസുകാരി പ്രസവിച്ചു കിടക്കുന്ന കാഴ്ചയാണ് നഴ്സുമാര്‍ക്ക് കാണാനായത്. ഇതോടെ ആശുപത്രി അധികൃതര്‍ വെട്ടിലായി.പെണ്‍കുട്ടിയുടെ ഉമ്മയും ബന്ധുവും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രി കാഷ്വാലിറ്റിയില്‍ എത്തിച്ചത്. കോട്ടുകള്‍ ധരിച്ച് അതിനുമുകളില്‍ പര്‍ദ ഇട്ടെത്തിയ പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് മനസ്സിലാക്കാനായില്ല. പ്രസവം നടന്നയുടന്‍ തുടര്‍ന്നുള്ള ചികിത്സ അമ്മയ്ക്കും കുഞ്ഞിനും നല്കി. ഭര്‍ത്താവിന്റെ പേരു ചോദിച്ചപ്പോള്‍ 12കാരന്റെ പേരു പറയുകയും ഭര്‍ത്താവ് ഗള്ഫിലാണെന്നറിയിക്കുകയും ചെയ്തു. അന്ന് ഇക്കാര്യമൊന്നും പൊലീസ് അറിഞ്ഞില്ല. അതുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പ്രസവിച്ചതില്‍ ആശുപത്രിയും കേസില്‍ കുടുങ്ങി.
സംഭവത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് തോന്നിയപ്പോഴാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രണ്ടാം തിയതി രാവിലെയാണ് ഷൈനിയുടെ നേതൃത്വത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയത്. പൊലീസിനെ തങ്ങള്‍ വിവരം അറിയിച്ചുകൊള്ളാമെന്നും അതാണ് നിയമം എന്നും ഷൈനി പറഞ്ഞതിനാലാണ് അതിന് മുതിരാതിരുന്നതെന്നും ജി.എം പറഞ്ഞു. അതേസമയം അസ്വഭാവികത തോന്നിയ ഉടന്‍ പൊലീസില്‍ വിവരമറിയിക്കാത്തതിനാണ് ഹോസ്പിറ്റല്‍ അധികൃതര്‍ക്കെതിരെ കേസെടുത്തതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞിരുന്നു. നവജാത ശിശുവിന്റെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പിതാവാണെന്ന് 16 വയസ്സുകാരി പറയുന്ന 12 വയസ്സുകാരന്റെ ഡി.എന്‍.എയും എടുത്തു.
രണ്ടു പേര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള നിയമതടസ്സങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് ഗര്‍ഭിണിയായെന്ന പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്ന് കമ്മിഷന് നിരീക്ഷിച്ചു. അങ്ങനെയാണ് ഡിഎന്‍എ പരിശോധന യാഥാര്‍ത്ഥ്യമായത്. ഒടുവില്‍ പരിശോധനാഫലം വന്നപ്പോള്‍ പന്ത്രണ്ടുകാരന്റെ പിതൃത്വം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനാണ് ഈ കുട്ടി.
പെണ്‍കുട്ടിയുടെ ഉമ്മയുടെ സഹോദരന്റെ മകനാണ് 12 വയസുകാരന്. ആലപ്പുഴയിലെ യത്തീംഖാനയില്‍ മതപഠനം നടത്തുകയാണ് ഈ കുട്ടി. പെണ്‍കുട്ടിയുടെ കളമശ്ശേരിയിലെ വീട്ടിലാണ് അവധി ദിവസങ്ങളില്‍ സാധാരണയായി ഇവന് വരാറുള്ളതെന്നും, വീട്ടില്‍ വച്ച്് പെണ്‍കുട്ടിയുടെ അനുവാദത്തോടെ ലൈംഗിക ബന്ധം നടന്നതെന്നുമാണ് ദരിദ്രമുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഈ സമയം ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയുടെ ഉമ്മ വീട്ടില്‍ ഇല്ലായിരുന്നു. സംഭവം പുറത്തറിയാതിരിക്കാനാണ് വീടിനകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഡിഎന്‍എ പരിശോധനാ ഫലം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.