ശരീരത്തിൽ രൂപമാറ്റം വരുത്തുന്നത് വിദേശ രാജ്യങ്ങളിൽ ഇന്ന് സാധാരണ കാര്യമാണ്. സർജറി നടത്തിയും ഇൻജക്ഷൻ എടുത്തുമാണ് ശരീരത്തിൽ രൂപമാറ്റം വരുത്തുക.
അതിനായിട്ട് ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. ശരീരം വിരൂപമാക്കുന്നതിനായിട്ടാണ് ഈ ലക്ഷങ്ങൾ ചെലവഴിക്കുന്നത് എന്നതാണ് ഏറെ രസകരം.
അത്തരത്തിൽ താടിയെല്ലിന് മാറ്റം വരുത്തിയ മോഡലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇറ്റാലിയൻ മോഡൽ ലൂക്കാ മാർഷെസിയാണ് താടിയെല്ലിന് മാറ്റം വരുത്തിയത്.
ശസ്ത്രക്രീയ നടത്തിയല്ല ഈ മാറ്റമെന്നതാണ് ഏറെ വിചിത്രം. പ്ലാസ്റ്റിക് രൂപത്തിലുള്ള വസ്തു വായിലിട്ടാണ് ഈ രൂപമാറ്റം വരുത്തിയത്.
താടിയെന്ന് വളച്ച് മുഖത്തിന്റെ ഷേപ്പ് മാറ്റിയെടുക്കാൻ ഏകദേശം രണ്ടുമാസത്തോളമെടുത്തു. ഇപ്പോൾ ത്രികോണാകൃതിയിലാണ് താടിയെല്ല്.
തന്റെ പഴയ ചിത്രവും പുതിയ ചിത്രവും വീഡിയോയാക്കി ലൂക്ക ടിക്ക് ടോക്കിൽ പങ്കുവച്ചിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.
ഇപ്പോൾ ലൂക്കാ മാർഷെസിയെ കണ്ടാൽ കാർട്ടൂൺ കഥാപാത്രത്തെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്.