സം​സാ​രി​ച്ചി​ട്ട് ഫോ​ണി​ൽ നോ​ക്കി​യ​പ്പോ​ൾ ദേ ​വ​രു​ന്നൂ പ​ര​സ്യം; ഫോ​ണു​ക​ൾ ന​മ്മ​ൾ പ​റ​യു​ന്ന​തൊ​ക്കെ കേ​ൾ​ക്കു​ന്നു​ണ്ടോ? കേ​ൾ​ക്കു​ന്നു​ണ്ട് കേട്ടോ…

ഒ​രു യാ​ത്ര പോ​കാ​ൻ കൂ​ട്ടു​കാ​രു​മൊ​ത്ത് ആ​ലോ​ചി​ച്ച് ക​ഴി​ഞ്ഞ് ഫോ​ൺ ഒ​ന്ന് നോ​ക്കു​മ്പോ​ൾ ഇ​ദാ വ​രു​ന്നു ഫോ​ണി​ൽ സ്ഥ​ല​ങ്ങ​ളു​ടേ​യും ഹോ​ട്ട​ലു​ക​ളു​ടേ​യും പ​ര​സ്യ​ങ്ങ​ൾ. വ​സ്ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, മേ​ക്ക​പ്പ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ വാ​ങ്ങാ​ൻ ആ​ലോ​ചി​ക്കു​മ്പോ​ഴും ന​ട​ക്കു​ന്ന​ത് ഇ​തു​ത​ന്നെ​യാ​ണ്.

ഇ​ങ്ങ​നെ ഒ​രു അ​നു​ഭ​വം നി​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യി​ട്ടി​ല്ലേ? ഇ​ത് എ​ന്തൊ​രു അ​ത്ഭു​തം എ​ന്ന് ന​മ്മ​ൾ ക​രു​തും. ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ , ടിവി, ലാ​പ്ടോ​പ് തു​ട​ങ്ങി​യ ഗാ​ഡ്‌​ജ​റ്റു​ക​ൾ നാം ​പ​റ​യു​ന്ന​തൊ​ക്കെ കേ​ൾ​ക്കു​ന്നു​ണ്ട​ത്രേ. ഇ​വ​രു​ടെ മാ​ർ​ക്ക​റ്റിം​ഗ് ടീ​മാ​ണ് ഇ​ത് ന​ട​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത്. 

ഇ​ന്‍റ​ർ​നെ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം, കു​ക്കി​ക​ൾ എ​ന്നി​വ​യു​ടെ സം​യോ​ജ​നം പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്ക്  ഡാ​റ്റ ട്രാ​ക്കു​ചെ​യ്യാ​നും നി​ങ്ങ​ളു​ടെ ജീ​വി​തം മ​ന​സ്സി​ലാ​ക്കാ​നും സ​ഹാ​യ​ക​മാ​ണ്. എ​ന്നാ​ൽ ഗാ​ഡ്‌​ജ​റ്റു​ക​ളി​ലെ മൈ​ക്രോ​ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​വി​ടെ പ്ര​ധാ​ന​പ്പെ​ട്ട സം​ഭാ​ഷ​ണ​ങ്ങ​ളെ​ല്ലാം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഈ ​സം​ഭാ​ഷ​ണം പ​ര​സ്യ ദാ​താ​ക്ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്നു. 

സി​എം​ജി ലോ​ക്ക​ൽ സൊ​ലൂ​ഷ​ൻ അ​വ​രു​ടെ സൈ​റ്റി​ലാ​ണ് ഡി​വൈ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​വ​ർ അ​ത് നീ​ക്കം ചെ​യ്തു.  എ​ഐ സൈ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തി​ൽ അ​ക്ടീ​വ് ലി​സ​ണിം​ഗ് ടെ​ക്നോ​ള​ജി​യി​ലൂ​ടെ​യാ​ണ് ആ​ളു​ക​ളു​ടെ സം​ഭാ​ഷ​ണം പി​ടി​ച്ചെ​ടു​ത്ത് പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തു​കൊ​ണ്ടാ​ണ​ത്ര ന​മ്മ​ൾ പ​റ​ഞ്ഞു തീ​രും മു​മ്പ് പ​ര​സ്യ​ങ്ങ​ൾ ഇ​ങ്ങ് ഫോ​ണി​ലെ​ത്തു​ന്ന​ത്.  

 

 

 

 

Related posts

Leave a Comment