ശൗചാലയം പണിയാന്‍ പണം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാരില്‍ ഒരാളെ ബോണറ്റില്‍ വച്ചുകൊണ്ട് ബിഡിഒ കാര്‍ ഓടിച്ചത് നാലുകിലോമീറ്റര്‍ ദൂരം. ഉത്തര്‍ പ്രദേശിലെ രാംനഗറിലാണ് സംഭവം ഗ്രാമത്തിലെ ശൗചാലയ നിര്‍മാണ പദ്ധതിക്ക് രണ്ടാംഘട്ട തുക അനുവദിക്കണമെന്ന് ബിഡിഒ പങ്കജ് കുമാര്‍ ഗൗതമിനോട് ആവശ്യപ്പെട്ടുകൊണ്ട് രാംനഗര്‍ വാസികള്‍ ഓഫീസിനു പുറത്ത് പ്രതിഷേധം ആരംഭിച്ചു.
എന്നാല്‍ അപ്പോഴും ഗ്രാമവാസികളെ കാണാനോ എന്താണ് ആവശ്യമെന്ന് ചോദിക്കാനോ ആരുമെത്തിയില്ല. അവസാനം പങ്കജ് കുമാര്‍ ഓഫീസിനു പുറത്തെത്തി. എന്നാല്‍ പ്രതിഷേധക്കാരോട് വിവരം ചോദിക്കുന്നതിനു പകരം വാഹനത്തില്‍ കയറി പോകാനൊരുങ്ങി.
അതോടെ പ്രതിഷേധക്കാര്‍ പങ്കജ് കുമാറിന്റെ വാഹനത്തെ വളഞ്ഞു.നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും പ്രതിഷേധക്കാര്‍ മാറാന്‍ തയ്യാറായില്ല. ഇതിനിടെ പ്രതിഷേധവുമായെത്തിയ ബ്രിജ് പാല് എന്നയാള്‍ പങ്കജിന്റെ വാഹനത്തിന്റെ ബോണറ്റില്‍ കയറി. എന്നാല്‍ അയാള്‍ താഴെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ വാഹനം മുന്നോട്ട് എടുക്കുകയുമായിരുന്നു. നാലു കിലോമീറ്ററോളം പോയതിനു ശേഷമാണ് പങ്കജ് വാഹനം നിര്‍ത്തിയത്.
പങ്കജ് തന്നെയാണ് ബ്രിജ് പാല് ബോണറ്റില്‍ തൂങ്ങിക്കിടക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. പ്രതിഷേധക്കാരനെയും കൊണ്ട് വാഹനം പോകുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പങ്കജും ബ്രിജ്പാലും പരസ്പരം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ തലവനായുള്ള മൂന്നംഗ സമിതിയെ ജില്ലാ മജിസ്ട്രേറ്റ് വീരേന്ദ്ര കുമാര്‍ നിയമിച്ചു.