തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനത്തിൽ മനംമടുത്തു യൂത്ത് കോൺഗ്രസ് നേതാക്കൾ രാജിക്കൊരുങ്ങുന്നു.രണ്ടു വർഷക്കാലമായി തളിപ്പറമ്പിൽ മണ്ഡലം പ്രസിഡന്റില്ലാത്തതും എന്നാൽ ചാർജ് വഹിക്കുന്ന ആളുകൾ ഇരു വിഭാഗത്തിലെയും ഒരുകൂട്ടം ആളുകളെ വിളിക്കാതെ യോഗം ചേരുന്നതും മുനിസിപ്പാലിറ്റി,ബാങ്ക്, താലൂക്ക് ആശുപത്രി എന്നീ വിഷയങ്ങളിൽ എതിർപാർട്ടികർക്കു സഹായം ചെയ്യുന്നതിൽ ചോദ്യം ചെയ്യാൻ കഴിയാത്തതു ഡിസിസി നേതൃത്വത്തിന്റെ കഴിവ് കേടാണെന്നും ചൂണ്ടിക്കാട്ടിയാണ് രാജി.
കെഎസ്യു മുൻ ബ്ലോക്ക് പ്രസിഡന്റും യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പ്രജീഷ് കൃഷ്ണനും മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ സി.വരുൺ എന്നിവരാണ് രാജിയുമായ് രംഗത്ത് വന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ കോൺഗ്രസ് സഘടനാ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്തി ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയാത്തതു ഇപ്പോഴുള്ള നേതൃത്വത്തിന്റെ കഴിവ് കേടാണ്.
അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഒരു വിഭാഗത്തെ ഡിസിസി പിന്തുണക്കുകയാണ്.ഡിസിസി പ്രസിഡന്റിന്റെ സ്വന്തം ബ്ലോക്ക് ആയിട്ടു പോലും അദ്ദേഹത്തിന്റെ നിസഹായാവസ്ഥയിലും പ്രതിഷേധമുണ്ടെന്നുംഡി സി സി പ്രസിഡന്റും തളിപറമ്പ് വിഷയത്തിൽ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പ്രജീഷ് കൃഷ്ണൻ ആരോപിച്ചു.