തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. കന്റോൺമെന്റ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
ഇന്നലെ നടന്ന നിയമസഭ മാർച്ചിനിടെ പരിക്ക് പറ്റി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ച സമയം സ്കാനിംഗ് നടത്തുന്നതിന് മുൻപ് മാലയും കമ്മലും ഉൾപ്പെടെ ഒന്നര പവന്റെ സ്വർണാഭരണങ്ങൾ മാറ്റി.
സ്കാനിംഗ് കഴിഞ്ഞ ശേഷം സ്വർണാഭരണങ്ങൾ കാണാതായി എന്നാണ് പരാതിയിൽ പറയുന്നത്. കന്റോൺമെന്റ് പോലീസ് അനേഷണം ആരംഭിച്ചു.