പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ മുതർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനെതിരെ യൂത്ത്കോൺഗ്രസ്. പ്രമേയത്തിലൂടെയാണ് യൂത്ത്കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.
നാല് പ്രവാശ്യം തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്, തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് നൽകണം എന്നീ ആവശ്യങ്ങൾ യൂത്ത്കോൺഗ്രസ് ഉന്നയിച്ചു.
10% സീറ്റുകൾ മാത്രമേ കോൺഗ്രസ് നേതാക്കൾക്ക് നൽകാവൂ എന്നും യൂത്ത്കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. പാലക്കാട് നടന്ന സംസ്ഥാന ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.