കുന്നംകുളം: പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയ കേസിൽ കോണ്ഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് നേതാക്കൾ ഉൾപ്പെടെ 41 പേർക്കെതിരേയാണ് കേസെടുത്തിരുന്നത്. പെരിയ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ചും മന്ത്രി എ.സി. മൊയ്തീനെ കലശമല റോഡിൽ കരിങ്കൊടി കാണിച്ച് വഴി തടഞ്ഞ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തിയിരുന്നു.
400 രൂപ വീതം പിഴ അടയ്ക്കാനാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിട്ട ദിവസം കോടതി പിരിയും വരെ പുറത്ത് നിൽക്കുന്നതിനുമായിരുന്നു തടവ്. രണ്ട് പ്രകടനങ്ങളിലും പങ്കെടുത്തവർ 800 രൂപ പിഴയായി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.