കൊച്ചി: വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി സുനിത് നാരായണന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇയാള്‍.
തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ പങ്കില്ലെന്നുമാണ് സുനിത്തിന്റെ വാദം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ രാഷ്ട്രീയ വിരോധം വച്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും സുനിത്ത് പറയുന്നു.
ഫർസീൻ മജീദ്, നവീൻ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ. ഇവരുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.